മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ല; സ്വർണക്കടത്തിനെതിരെ മതവിധി ഇറക്കണമെന്ന് പറഞ്ഞത് കെ.ടി ജലീൽ; കെ സുരേന്ദ്രൻ
- Published by:ASHLI
- news18-malayalam
Last Updated:
ശബരിമല കലക്കിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സ്ത്രീകളെ പ്രവേശിപ്പിച്ചത് പോലീസ് നടത്തിയ ഗൂഢാലോചനയിലൂടെയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു
മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തിനെതിരെ മതവിധി ആവശ്യപ്പെട്ടത് കെ.ടി ജലീലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ പൂരം കലക്കിയത് അന്വേഷിക്കാൻ മാത്രം ആവേശം കാണിച്ചാൽ പോരെന്നും. ശബരിമല കലക്കിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സ്ത്രീകളെ പ്രവേശിപ്പിച്ചത് പോലീസ് നടത്തിയ ഗൂഢാലോചനയിലൂടെയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ALSO READ:'മലപ്പുറത്തിൻ്റെ അപകീർത്തി മാറാൻ സ്വർണക്കടത്തിനെതിരെ പാണക്കാട് തങ്ങൾ മതവിധി പുറപ്പെടുവിക്കണം'; കെ.ടി ജലീൽ
അതേസമയം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് സത്യം ജയിച്ചുവെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ് -ലീഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. സുരേന്ദ്രനെ കൂടാതെ മറ്റ് 5 പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 05, 2024 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ല; സ്വർണക്കടത്തിനെതിരെ മതവിധി ഇറക്കണമെന്ന് പറഞ്ഞത് കെ.ടി ജലീൽ; കെ സുരേന്ദ്രൻ