'ആചാരസംരക്ഷണത്തിനായി സമരം തുടരും'
Last Updated:
തിരുവനന്തപുരം: തനിക്ക് എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ആചാരസംരക്ഷണത്തിനായി സമരം തുടരുമെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് താന്‍ നടത്തിയത്. ശബരിമലയിൽ അവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്ന് ആശങ്ക ജയിലിൽ കിടക്കുമ്പോൾ ഉണ്ടായിരുന്നു, അത് ഉണ്ടായില്ല. ബിജെപി പ്രവർത്തകർ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 11:12 AM IST


