കെ സുരേന്ദ്രൻ ജയിൽ മോചിതനായി
Last Updated:
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് നിലക്കലിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്ത സുരേന്ദ്രൻ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനായത്.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കമുള്ള കർശ്ശന വ്യവസ്ഥകളാടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പൂജപ്പുര ജയിലിൽ നിന്ന് പുറത്തുന്ന സുരേന്ദ്രന് വൻ സ്വീകരണമാണ് ബിജെപി നേതൃത്വം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപന്തലിലെത്തിക്കും.
നരഹത്യാശ്രമം, ഗൂഡാലോചന കേസ് എന്നിവയായിരുന്നു സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. ആദ്യം റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും പിന്നീട് പത്തനംതിട്ട സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 10:40 AM IST


