കെ സുരേന്ദ്രനെ ജയിൽ മാറ്റും; ജാമ്യാപേക്ഷ നൽകി

Last Updated:
പത്തനംതിട്ട: ശബരിമലയിൽ നടന്ന അക്രമങ്ങളുടെ പേരിൽ റിമാൻഡിലുള്ള ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ റാന്നി കോടതി അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാകും സുരേന്ദ്രനെ മാറ്റുക. ആരോഗ്യസ്ഥിതി പരിഗണിച്ച് തന്നെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ജയിൽമാറ്റം അനുവദിച്ചത്.
ഇതിനിടെ, കെ. സുരേന്ദ്രൻ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. റാന്നി മജിസ്‌ട്രേട്ട് കോടതി നേരത്തെ ഈ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ നിലപാട് കൂടിയറിഞ്ഞശേഷമാകും പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹര്‍ജിയില്‍ തീരുമാനമാവുക. വധശ്രമവും ഗൂഢാലോചനയും ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്നായിരുന്നു റാന്നി കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുരേന്ദ്രനെ ജയിൽ മാറ്റും; ജാമ്യാപേക്ഷ നൽകി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement