കൊച്ചി: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ടവിശേഷ സമയത്ത് 53കാരിയെ സന്നിധാനത്ത് തടഞ്ഞ കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉപാധികളനുസരിച്ച് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ കെ സുരേന്ദ്രന് കഴിയില്ല.
ഉപാധികളനുസരിച്ച് സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിൽ പ്രവേശിയ്ക്കരുത്, ശബരിമലയിൽ പോകാനാവില്ല, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാവരുത്, രണ്ടു ലക്ഷത്തിന്‍റെ ബോണ്ടു കെട്ടി വയ്ക്കണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം. കേസ് ഡയറിയിൽ നിന്ന് സുരേന്ദ്രന്‍റെ പങ്ക് പ്രകടമാണെന്ന് വ്യക്തമാക്കുന്നു.
23 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. നരഹത്യാശ്രമം, ഗൂഡാലോചന കേസ് എന്നിവയായിരുന്നു സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. ആദ്യം റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും പിന്നീട് പത്തനംതിട്ട സെഷന്‍സ് കോടതിയുംജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.