ശബരിമല: ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കും. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. അതേസമയം, നിയന്ത്രണങ്ങളിൽ പൊലീസ് അയവ് വരുത്തിയതോടെ ശബരിമലയിലെ തിരക്ക് വർധിച്ചു.
ഇതിനിടെ, ശബരിമലയിലെ നിരോധനാജ്ഞ കഴിഞ്ഞദിവസം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രദേശത്ത് ക്രമസമാധാനം നിലനിർത്താൻ നിരോധനാജ്ഞ ആവശ്യമാണെന്നും സുഗമമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.