'കുമ്മനം രാജശേഖരനെതിരെ കേസ്; ബിജെപിയെ തകര്‍ക്കാനുളള ഗൂഢനീക്കത്തിന്‍റെ ഭാഗം': കെ.സുരേന്ദ്രന്‍
- Published by:user_49
Last Updated:
കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായറിയാമെന്നും ഇത്തരം ആരോപണങ്ങളുമായി വന്നാല്‍ ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍
കൊച്ചി: കുമ്മനം രാജശേഖരനെതിരെ ആറന്മുള പൊലീസ് എടുത്ത കേസ് ബിജെപിയെ തകര്‍ക്കാനുളള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം സര്‍ക്കാരിന്‍റെ രാഷ്ട്രിയ ദുഷ്ടലാക്കോടെയുള്ള പ്രവൃത്തിയാണ് കുമ്മനം രാജശേഖരനെതിരായ ആരോപണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമാണ് കുമ്മനം. കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായറിയാമെന്നും ഇത്തരം ആരോപണങ്ങളുമായി വന്നാല്‍ ഇവിടെ വിലപ്പോവില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read 'സാമ്പത്തിക തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ല; നടക്കുന്നത് രാഷ്ട്രീയ നീക്കം': കുമ്മനം രാജശേഖരന്‍
കുമ്മനത്തെ വേട്ടയാടി തകര്‍ത്തുകളയാം എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ നാണംകെട്ട പിണറായി സര്‍ക്കാര്‍ നീചമായ നടപടിയിലൂടെ ബിജെപിയെ തകര്‍ക്കാന്‍ നോക്കുകയാണ്. ഇത് ഒറ്റകെട്ടായി നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
advertisement
ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും എന്നാൽ പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ടെന്നും കുമ്മനം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2020 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുമ്മനം രാജശേഖരനെതിരെ കേസ്; ബിജെപിയെ തകര്‍ക്കാനുളള ഗൂഢനീക്കത്തിന്‍റെ ഭാഗം': കെ.സുരേന്ദ്രന്‍