അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു; കെ സുരേന്ദ്രൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്: സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണം എന്നൊക്കെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്.
advertisement
[PHOTO]
ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമ പ്രവർത്തകയെ നവമാധ്യമത്തിലൂടെ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2020 11:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു; കെ സുരേന്ദ്രൻ


