പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരൾ തടഞ്ഞിട്ടില്ല; ഗൂഡാലോചന സംശയിക്കുന്നതായി കെ സുരേന്ദ്രൻ

Last Updated:

അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ കർശന നടപടി വേണമെന്നും കെ സുരേന്ദ്രൻ

News18
News18
പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരൾ തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ കർശന നടപടി വേണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.ബി ജെ പിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നിൽ ഉണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാവില്ല. ശരിയായ ഗൂഡാലോചന ഇതിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും ബിഷപ്പുമാരെ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മൂന്നുമാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം നടന്നത്. ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വെള്ളിയാഴ്ച്ചയാണ് പുൽക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരൾ തടഞ്ഞിട്ടില്ല; ഗൂഡാലോചന സംശയിക്കുന്നതായി കെ സുരേന്ദ്രൻ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement