advertisement

'മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടുമോ?'; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

Last Updated:

'രാജ്യദ്രോഹകുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് സാധാരണ എൻഐഎ ചോദ്യം ചെയ്യാറുള്ളത്. തോമസ് ചാണ്ടിക്കും എ.കെ ശശീന്ദ്രനോടും കാണിക്കാത്ത സമീപനമാണ് ജലീലിനോട്'

ആലപ്പുഴ: സംസ്ഥാനത്തെ ഒരു മന്ത്രി എൻഐഎയുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത് ആദ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹകുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് സാധാരണ എൻഐഎ ചോദ്യം ചെയ്യാറുള്ളത്. മുഖ്യമന്ത്രി ഇനിയെങ്കിലും കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെടുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹരിപ്പാട്ടെ പ്രതിപക്ഷനേതാവിന്‍റെ ക്യാംപ് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ചോദിച്ചത്.
തോമസ് ചാണ്ടിക്കും എ.കെ ശശീന്ദ്രനോടും കാണിക്കാത്ത സമീപനമാണ് ജലീലിനോടെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാർ രാജിവെച്ച് ജനവിധി തേടണം. ശിവശങ്കരനെ ചോദ്യം ചെയ്യാൻ വിളിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു. ജലീലിന്‍റെ കാര്യത്തിൽ അത് ഉണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്വപ്ന സുരേഷുമായി മറ്റൊരു മന്ത്രിക്ക് കൂടി ബന്ധമുണ്ടെന്ന ആരോപണവും രമേശ് ചെന്നിത്തല ഉന്നയിച്ചു. അധാർമ്മികതയുടെ കൂടാരമാണ് ഈ സർക്കാർ. കിഫ്ബി അഴിമതിയുടെ കേന്ദ്രം. സമഗ്ര അന്വേഷണം വേണം. അടുത്ത തെരഞ്ഞെടുപ്പിൽ കേരളതതിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ജനങ്ങൾ നയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
advertisement
ഇന്നു പുലർച്ചെയോടെയാണ് മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായത്. ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന‍റെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്.
advertisement
എൻഫോഴ്സ്മെന്‍റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു.
സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്.
advertisement
ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല.
യുഎഇ കോണ്‍സുലില്‍ നിന്ന് അ‍ഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടുമോ?'; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
Next Article
advertisement
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
  • ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിയിൽ, വൻ ഭീകരാക്രമണം തടഞ്ഞു

  • വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു

  • പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു, സുരക്ഷാ പരിശോധനകൾ ശക്തമാക്കി

View All
advertisement