'ശബരിമല വിഷയത്തിൽ കള്ളപ്രചരണം നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നു'
Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കള്ള പ്രചരണം നടത്തി സർക്കാരിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. പ്രളയവും ഓഖിയും വന്നിട്ട് പിടിച്ചുനിന്ന സർക്കാരിനെ അസ്ഥിരപെടുത്താൻ ശ്രമിക്കുന്ന ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കുവാനുള്ള ഉത്തരവിട്ടത് സുപ്രീംകോടതിയാണ് അല്ലാതെ സംസ്ഥാന സർക്കാരല്ല. സംസ്ഥാന സർക്കാർ കോടതി വിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു.
സാധരണ ഗതിയിൽ ശമ്പരിമലയിൽ നടത്തേണ്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. പ്രത്യേക ക്രമികരണങ്ങളൊന്നും ആവശ്യമില്ല, സ്ത്രികൾക്ക് വേണ്ട സൗകര്യങ്ങൾ നിലവിലുണ്ട് ഉണ്ട്. ശബരിമലയുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ വിവിധ സംഘടനകളുടെ യോഗം ചൊവ്വാഴ്ച ചേരും. നിലവിൽ ശബരിമലയിൽ സംഘർഷ സാധ്യത ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല വിഷയത്തിൽ കള്ളപ്രചരണം നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നു'


