ശബരിമല വിഷയത്തില്‍ സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്; 16 ന് ചര്‍ച്ച

Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരായ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ സമവായ നീക്കവുമായി സര്‍ക്കാര്‍.
പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായി പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍, തന്ത്രി കുടുംബം, അയ്യപ്പസേവാസംഘം എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്കു വിളിച്ചു.
16 ന് തിരുവനന്തപുരത്താണ് ചര്‍ച്ച. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും വ്യക്തമാക്കിയിട്ടുണ്ട്.
'ബോര്‍ഡ് നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല.'- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
advertisement
ഇതിനിടെ എന്‍.ഡി.എ പന്തളത്തുനിന്ന് ആരംഭിച്ച ശബരിമല സംരക്ഷണയാത്ര തിരുവനന്തപുരം ജില്ലയിലേക്കു കടന്നു. തിങ്കളാഴ്ച സമാപിക്കും.
പി.എസ് ശ്രീധരന്‍പിള്ള നയിക്കുന്ന യാത്രയുടെ സമാപന സമ്മേളനത്തില്‍ ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര റാവു, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ പങ്കെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയത്തില്‍ സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്; 16 ന് ചര്‍ച്ച
Next Article
advertisement
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും;കൊച്ചിയിൽ യുവാവ് പിടിയിൽ
  • കൊച്ചിയിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.

  • മലപ്പുറം സ്വദേശി അജിത്തിന്റെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി.

  • അജിത്ത് മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ട്രെയിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

View All
advertisement