കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടന്ന് തന്നെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതിയത്. അത് പൂര്‍ത്തിയായാല്‍ ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്താമെന്നും മന്ത്രി പറഞ്ഞു
പാലക്കാട്: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായിട്ടുള്ളത് ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഓഫീസര്‍ വന്ന് പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടന്ന് തന്നെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതിയത്. അത് പൂര്‍ത്തിയായാല്‍ ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്താമെന്നും മന്ത്രി പറഞ്ഞു.
ഇതും വായിക്കുക: മെസിയേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകോപിതനായി മന്ത്രി അബ്ദുറഹിമാൻ; ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് മന്ത്രിയും സംഘവും
മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയിലായിരിക്കും കളിക്കുക എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം നവീകരണത്തിന് തുടക്കമിട്ടത്. 70 കോടി രൂപയായിരിക്കും നവീകരണത്തിന് ചിലവഴിക്കുക എന്ന് സ്പോൺസർ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിനു മുന്നിലെ ഏതാനും മരങ്ങള്‍ വെട്ടിമാറ്റി. അരമതില്‍ കെട്ടുകയും പാര്‍ക്കിങ് ഏരിയയില്‍ മെറ്റല്‍ നിരത്തുകയും ചെയ്തു.
advertisement
മെസ്സി വരില്ലെന്ന അറിയിച്ചതോടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ട തുടർ നടപടി എന്തെന്ന ചോദ്യമാണ് ഉയരുന്നത്. സ്റ്റേഡിയം നവീകരണത്തിനായുള്ള മാസ്റ്റര്‍ പ്ലാനോ, കരാര്‍ വ്യവസ്ഥ എന്താണെന്നോ വ്യക്തതയില്ലെന്നാണ് ആക്ഷേപം ഉയർന്നത്. സ്റ്റേഡിയം നവീകരണ വിവാദത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
October 28, 2025 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി


