കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐ നടപടി മാതൃകാപരമെന്ന് പി സി ജോർജ്
- Published by:Vishnupriya S
- news18-malayalam
Last Updated:
സിപിഐ നടപടി സിപിഎം മാതൃകയാക്കണമെന്നും പി സി ജോർജ് പറഞ്ഞു
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ഇഡി കണ്ടെത്തിയ ബാങ്ക് പ്രസിഡന്റിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച സിപിഐ നടപടി മാതൃകാപരമെന്ന് പി സി ജോർജ്. അന്വേഷണ ഏജൻസി കുറ്റക്കാരനെന്ന് കണ്ടെത്തിയാലും രാഷ്ട്രീയ ആരോപണം ഉയർത്തി അവരെ സംരക്ഷിക്കുന്ന സിപിഐഎമ്മിന്റെ തരംതാണ രാഷ്ട്രീയ നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് സിപിഐയുടെ നടപടി.
സിപിഐ നടപടി സിപിഎം മാതൃകയാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കുന്നത് വഴി അഴിമതി കാണിക്കാനുള്ള അലിഖിതമായ അനുമതിയാണ് സിപിഐഎം അണികൾക്ക് നൽകുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ സിപിഐഎം. കാണിക്കുന്ന തിടുക്കവും ജാഗ്രതയും നാടിനു തന്നെ ആപത്താണ്. അഴിമതിക്കാരുടെ ഒരു വേലിയേറ്റം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഉണ്ടെന്നും ജനം ഇത് തിരിച്ചറിഞ്ഞ് അവരെ വെറുക്കുന്നുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
advertisement
കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഐ പുറത്താക്കിയിരുന്നു. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2023 8:45 AM IST