നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ ദിനത്തിൽ ബിജെപി നേതാവിന്റെ കാർ യാത്ര

  ഹർത്താൽ ദിനത്തിൽ ബിജെപി നേതാവിന്റെ കാർ യാത്ര

  • Last Updated :
  • Share this:
   കൊച്ചി: ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ പൊതുജനം നട്ടംതിരിയുമ്പോൾ കാറിൽ സുഖയാത്ര നടത്തി ബി.ജെ.പി. നേതാവ്. ബി.ജെ.പി. ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് കാറിൽ യാത്ര നടത്തിയത്. സഹോദരന്റെ മകളുടെ വിവാഹത്തിനാണ് നേതാവ് കാറിലെത്തിയത്. പേട്ട ശ്രീപൂർണ ഓഡിറ്റോറിയത്തിലാണ് എ.എൻ രാധാകൃഷ്ണൻ കാറിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. ആശുപത്രിയിലേക്ക് പോകുന്നവർപോലും വാഹനം കിട്ടാതെ ദുരിതത്തിലായിരുന്നു. ശബരിമല തീർത്ഥാടകരേയും ഹർത്താൽ ബാധിച്ചു. സർവീസ് നടത്തിയ ബസുകൾക്ക് നേരെ കല്ലേറുണ്ടായതോടെ കെഎസ്ആർടിസിയും ബസ് സർവീസ് നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണന്റെ കാർ യാത്ര വിവാദമായത്.

   First published:
   )}