advertisement

മുഹമ്മദ് ശിഹാബുദ്ദീൻ്റെ കന്നി വോട്ട് 56-ാം വയസ്സില്‍

Last Updated:

56 -ാം വയസ്സില്‍ കന്നി വോട്ടറായി മുഹമ്മദ് ശിഹാബുദ്ദീന്‍. ജീവിതത്തിൻ്റെ ചെറുപ്രായത്തില്‍ കടല്‍കടന്ന ഇദ്ദേഹത്തിന് ഇത് വരെ വോട്ട് ചെയ്യാനായില്ല.

News18
News18
അമ്പത്താറാം വയസ്സില്‍ കന്നിവോട്ട് ചെയ്യാൻ പോകുന്നതിൻ്റെ ആവേശത്തിലാണ് മാടായി പഞ്ചായത്തിലെ ബി.എസ്. മുഹമ്മദ് ശിഹാബുദ്ദീന്‍. വാര്‍ഡ് 19 ല്‍ പുതിയങ്ങാടി വെസ്റ്റ് എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ശിഹാബുദ്ദീൻ്റെ കന്നിവോട്ട്.
1969 ല്‍ ജനിച്ച ശിഹാബുദ്ദീന്‍ ചെറുപ്രായത്തില്‍ തന്നെ ഹൗസ് ഡ്രൈവര്‍ വിസയില്‍ യു.എ.ഇ. യിലെത്തി. പിന്നീട് ട്രക്ക് ഡ്രൈവറും തുടര്‍ന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിൻ്റെ ബസ് ഡ്രൈവറായും പ്രവര്‍ത്തിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് ഓട്ടോ ഓടിക്കുകയാണിപ്പോള്‍.
ഭാര്യ ബീവി നിരവധി തവണ വോട്ട് ചെയ്‌തെങ്കിലും താമസ സ്ഥലം മാറിയതോടെ 2025 ലെ എസ്.ഐ.ആര്‍. പട്ടികക്ക് പുറത്തായി. എന്നാല്‍ ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകുമെന്നത് ഇദ്ദേഹത്തിന് സന്തോഷം നല്‍കുന്നു. പ്രാരാബ്ധങ്ങള്‍ പ്രവാസത്തിന് നിര്‍ബന്ധിതരാക്കിയ പ്രവാസികളില്‍ പലര്‍ക്കുമുള്ള നഷ്ടമാണ് വോട്ട് എന്ന സ്വപ്‌നം. വര്‍ഷങ്ങളുടെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവര്‍ക്ക് വോട്ടെന്നത് കേട്ടറിവ് മാത്രമാണെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. ഡിസംബര്‍ 11 ന് ജീവിതത്തിലാദ്യമായി കൈവിരലില്‍ വോട്ടിൻ്റെ മഷി പുരളുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് ശിഹാബുദ്ദീന്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മുഹമ്മദ് ശിഹാബുദ്ദീൻ്റെ കന്നി വോട്ട് 56-ാം വയസ്സില്‍
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement