ജലദൗർഭല്യത്തിന് പരിഹാരം കണ്ടെത്തി പുത്തൻ തലമുറ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
മണ്ണും ചരലും ചിരട്ടയിൽ ആക്കി ഗ്ലാസിൽ കലക്കവെള്ളവുമായി അവർ സ്കൂൾ വളപ്പിലെ മരച്ചുവട്ടിലെത്തി. കലക്ക വെള്ളത്തെ എങ്ങനെ തെളിനീരാക്കാം എന്നതാണ് പരീക്ഷണം. അധ്യാപകൻ പറഞ്ഞത് അതുപോലെ അനുസരിച്ച് വിദ്യാർഥികൾ കലക്കവെള്ളം തെളിയുന്നതും കാത്ത് അക്ഷമരായി നിന്നു.
രജീഷ് മാഷിൻ്റെയും കുട്ടികളുടെയും ഒരു ചെറു പരീക്ഷണം നൂറിൽ നൂറ് മാർക്ക് നേടി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. നവമാധ്യമങ്ങളിൽ ശ്രദ്ധ നേടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് എൽ പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ക്ലാസ് റൂം പ്രവർത്തനത്തിൻ്റെ ഭാഗമായി ഇവർ നടത്തിയ പരീക്ഷണത്തിൻ്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. കലക്ക വെള്ളത്തെ എങ്ങനെ തെളിനീരാക്കാം, എന്നതായിരുന്നു പരീക്ഷണം. പാഠപുസ്തകത്തിലെ ഈ പരീക്ഷണമാണ് ഇവർ നേരിട്ട് നടത്തിയത്. അധ്യാപകൻ രജീഷിൻ്റെ ആശയത്തെ മറ്റ് അധ്യാപകരും പിന്തുണച്ചു. ഇതോടെ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിയ വിദ്യാർഥികൾ സ്കൂൾ വളപ്പിൽ വെച്ച് പരീക്ഷണം തകൃതിയായി നടത്തി.

അധ്യാപകനും കുട്ടികളും
മണ്ണും ചരലും ചിരട്ടയിൽ ആക്കി ഗ്ലാസിൽ കലക്കവെള്ളവുമായി അവർ സ്കൂൾ വളപ്പിലെ മരച്ചുവട്ടിലെത്തി. ഇനി എന്തൊക്കെ ചെയ്യണം എന്ന് രജീഷ് മാഷ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അധ്യാപകൻ പറഞ്ഞത് അതുപോലെ അനുസരിച്ച് വിദ്യാർഥികൾ കലക്കവെള്ളം തെളിയുന്നതും കാത്ത് അക്ഷമരായി നിന്നു.
കുട്ടികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് അടുക്കിവെച്ചിരിക്കുന്ന ചിരട്ടകളിൽ നിന്നും തെളിനീര് ഗ്ലാസിലേക്ക് വീഴാൻ തുടങ്ങി.
advertisement
പാട്ടുപാടിയും കൈകൾ അടിച്ചുമാണ് പരീക്ഷണം വിജയിച്ചതിൻ്റെ സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചത്. നവമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ രണ്ടുദിവസം കൊണ്ട് 20 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതോടെ വിദ്യാർഥികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പലയിടങ്ങളിൽ നിന്നും ആളുകൾ സ്കൂളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 26, 2024 1:38 PM IST