സ്ത്രീസുരക്ഷയ്ക്ക് 'സേഫ് ഓട്ടോ'; കണ്ണൂരിൽ സ്‌നേഹിത സ്റ്റിക്കര്‍ ക്യാമ്പെയിന് തുടക്കം
Last Updated:
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷിതവും സൗഹൃദപരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പുതിയ ചുവടുവെപ്പുമായി കണ്ണൂര്‍ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്. 'സുരക്ഷിത യാത്ര നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച സ്റ്റിക്കര്‍ ക്യാമ്പെയിന് തുടക്കമായി.
കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് കണ്ണൂര്‍ സിറ്റി ജനമൈത്രി പോലീസ് യൂണിറ്റിൻ്റെയും നേതൃത്വത്തില്‍ ജില്ലയിലെ ഓട്ടോ തൊഴിലാളികള്‍ക്കായി ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടിയും സ്‌നേഹിതാ സ്റ്റിക്കര്‍ ക്യാമ്പെയിനും, സേഫ് ഓട്ടോ ക്യാമ്പയിനും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുകയും ലിംഗസമത്വ ബോധം സമൂഹത്തില്‍ ശക്തിപ്പെടുത്തുകയും സ്‌നേഹിതാ സേവനങ്ങളെ കൂടുതല്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ് പി ഐപിഎസ് നിര്‍വഹിച്ചു.
ജെന്‍ഡര്‍ സമത്വം, സ്ത്രീകളുടെ അവകാശങ്ങള്‍, നിയമപരമായ സംരക്ഷണങ്ങള്‍, പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റം, സ്ത്രീസുരക്ഷയില്‍ പൊതുഗതാഗത തൊഴിലാളികളുടെ പങ്ക് എന്നീ വിഷയങ്ങള്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സര്‍വീസ് പ്രൊവൈഡര്‍ ബേബി രഹന കൈകാര്യം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും അവരെ പിന്തുണയ്ക്കുന്നതില്‍ ഓരോ പൗരൻ്റെയും ഉത്തരവാദിത്വവും സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടോ തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിൻ്റെ ഹെല്‍പ് ലൈന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിച്ചു. 'സുരക്ഷിത യാത്ര നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച സ്റ്റിക്കര്‍ ക്യാമ്പെയിന്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായവിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായകമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 24, 2026 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്ത്രീസുരക്ഷയ്ക്ക് 'സേഫ് ഓട്ടോ'; കണ്ണൂരിൽ സ്‌നേഹിത സ്റ്റിക്കര്‍ ക്യാമ്പെയിന് തുടക്കം










