കണ്ണൂരിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം; 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത് 370 പേർക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തത്.
കണ്ണൂർ: പേ വിഷബാധയേറ്റ പശുവിന് ദയാവധം. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റത് തുടർന്ന് കൊന്നത്. വെറ്റിനറി ഡോക്ടർ മാരുടെ സംഘം സ്ഥലത്തെത്തി ഇൻജെക്ഷൻ നൽകിയാണ് ദയാവധം നടപ്പാക്കിയത്.
ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തത്. ചിറ്റാരിപ്പറമ്പ് വെറ്റിനറി ഡോക്ടർ ആൽബിൻ വ്യാസ് മലബാർ റാബിസ് രോഗനിർണയ ലബോറട്ടറിയിലെ ഡോക്ടർ എ ആർ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ പരിശോധിച്ചത്.
അതേസമയം, കണ്ണൂരിൽ 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ 370 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. തെരുവുനായ ശല്യം രൂക്ഷമായതോടെ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. സർക്കാർ അനുമതി നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരും.
advertisement
Also Read- 'തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്..'; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്
ഇതിനിടയിൽ കണ്ണൂരിൽ മറ്റൊരു പശുവിനും പേ വിഷബാധയേറ്റതായി സംശയമുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാനും വന്ധ്യകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വീട്ടിൽ വളർത്തുന്ന നായ്ക്കൾ ചത്താൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ലൈസൻസ് ഇല്ലാത്ത മൃഗങ്ങളെ വളർത്തുന്നവരിൽ നിന്ന് പിഴ ഈടാക്കും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിങ് നിർബന്ധമാക്കും. സ്കൂൾ പരിസരത്ത് തെരുവ് പട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തലാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം; 14 ദിവസത്തിനിടെ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത് 370 പേർക്ക്