'തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്‍..'; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്

Last Updated:

വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ കൂട്ടായ്മ. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് പേജിലാണ് തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നത് കണ്ടാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കില്‍ അത്, പൊലീസ് സ്റ്റേഷന്‍ ഏരിയ എന്നിവ ‘PFA Trivandrum pfatvm7700@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. ‘ഓര്‍മിക്കുക..തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരം’ എന്നും കുറിപ്പില്‍ പറയുന്നു.
advertisement
എന്നാൽ പോസ്റ്റിന് താഴെ പൊതുജനങ്ങളുടെ രോഷപ്രകടനമാണ്. തെരുവിൽ ശല്യക്കാരായ നായകളെ കൊണ്ടുപോയി വീട്ടിൽ വളർത്തണമെന്നാണ് ചിലർ കമന്റിലൂടെ സംഘടനയോട് ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കൾ കൊച്ചു കുഞ്ഞുങ്ങളെ കടിച്ചു കീറുകയാണെന്നും നായ പ്രേമം നടിച്ചു നിങ്ങൾ കാറിൽ പോകുമ്പോൾ കൊച്ചു കുഞ്ഞങ്ങൾ അതും സാധാരണക്കാരായ ആളുകളുടെ കുഞ്ഞുങ്ങൾ വഴിയിൽ ഇറങ്ങാനോ സ്കൂളിൽ പോകനോ കഴിയാത്ത സ്ഥിതിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
advertisement
തൃശൂരും പാലക്കാടും തെരുവുനായ ആക്രമണം
തൃശൂർ പെരുമ്പിലാവ് പുത്തംകുളത്ത് തെരുവു നായ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കുണ്ടുപറമ്പിൽ മണികണ്ഠന്റെ ഭാര്യ നീനയ്ക്കാണ് പരിക്ക്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നീനയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
പാലക്കാട്‌ നഗരത്തിലും തെരുവുനായ ആക്രമണമുണ്ടായി. മണലാഞ്ചേരി സ്വദേശിനി തൻവീറ സുൽത്താനക്കാണ് കടിയേറ്റത്. ജോലി കഴിഞ്ഞ് മടങ്ങവേയാണ് അക്രമണമുണ്ടായത്.
advertisement
മേപ്പറമ്പ്, മണലാഞ്ചേരി പ്രദേശങ്ങളിൽ ആളുകളെ കടിച്ച നായയെ പിന്നീട് പിടികൂടി. നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്‍..'; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement