കാൻ്റീന്‍ ജീവനക്കാരിക്ക് സ്വപ്‌ന ഭവനം പണിതു നല്‍കി വിദ്യാര്‍ത്ഥികളും അധ്യാപകരും

Last Updated:

ജാനുവിൻ്റെ വര്‍ഷങ്ങളായുള്ള വീടെന്ന സ്വപ്നമാണ് കോളേജ് വിദ്യാര്‍ത്ഥികളും മാനേജ്മെൻ്റെ ജീവനക്കാരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്. കോളേജ് നിര്‍മ്മിച്ചു നല്‍കിയ സ്നേഹ വീടിൻ്റെ താക്കോല്‍ നിയമസഭ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ കൈമാറി.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ വീടിൻ്റെ താക്കോല്‍ കൈമാറുന്നു
സ്പീക്കര്‍ എ എന്‍ ഷംസീര്‍ വീടിൻ്റെ താക്കോല്‍ കൈമാറുന്നു
ഒരു നേരത്തെ ആഹാരം ആര് തന്നാലും നമ്മള്‍ അവരെ മനസ്സില്‍ ഓര്‍ത്തിരിക്കും. അത്തരത്തില്‍ വര്‍ഷങ്ങളായി കല്ലിക്കണ്ടി എന്‍ എ എം കോളേജ് കാൻ്റീന്‍ ജീവനക്കാരി ജാനുവും പ്രിയ വിദ്യാര്‍ത്ഥികളുടെ മനസ്സ് കവര്‍ന്നിരുന്നു. തങ്ങളുടെ സ്‌നേഹത്തിൻ്റെ അടയാളമായി ജാനുവിൻ്റെ ഏറെ നാളത്തെ 'സ്വന്തമായി ഒരു വീട്' എന്ന സ്വപ്നം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സഫലം ആക്കിയിരിക്കുകയാണ്. ജീവസാഫല്യമായി ജാനുവിന് സ്വന്തം വീട് ഒരുങ്ങി കഴിഞ്ഞു. ജാനുവിൻ്റെ വര്‍ഷങ്ങളായുള്ള വീടെന്ന സ്വപ്നമാണ് കോളേജ് വിദ്യാര്‍ത്ഥികളും മാനേജ്മെൻ്റെ ജീവനക്കാരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്. കോളേജ് നിര്‍മ്മിച്ചു നല്‍കിയ സ്നേഹ വീടിൻ്റെ താക്കോല്‍ കൈമാറി. നിയമസഭ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ പുതിയ വീടിൻ്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
പഠന കാലത്ത് സ്‌നേഹവീട് നിര്‍മ്മിച്ചു നല്‍കിയതിലൂടെ തികച്ചും മാതൃകാ പരമായ പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. കോളേജിലെ ഭൗതിക സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഉപയോഗ പെടുത്താന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തയ്യാറാകണമെന്നും സ്പീക്കര്‍ ആവശ്യപെട്ടു.
കോളേജില്‍ നിന്നും വിരമിച്ച ഓഫീസ് സൂപ്രണ്ട് അലി കുയ്യാലിനുള്ള ഉപഹാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു. കോളേജ് കമ്മിറ്റി ജനറല്‍ സിക്രട്ടറി പി പി എ ഹമീദ് അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ. ടി മജീഷ്, പി പി അബൂബക്കര്‍, മുന്‍ പ്രിന്‍സിപ്പാള്‍മാരായ എന്‍ കുഞ്ഞമ്മദ്, ഡോ പുത്തൂര്‍ മുസ്തഫ, പാനൂര്‍ നഗര സഭ കൗണ്‍സിലര്‍ എന്‍ എ കരീം, കോളേജ് കമ്മിറ്റി സെക്രട്ടറി സമീര്‍ പറമ്പത്ത്, ഡോ. വി വി ഹബീബ് , കെ പി മൂസ, ടി അബൂബക്കര്‍ ,എം കെ അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അല്‍ഫാന്‍, എന്നിവര്‍ സംസാരിച്ചു.
advertisement
ഈ വര്‍ഷം യു ജി സി പരീക്ഷയില്‍ നെറ്റ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും റാങ്ക് ജേതാക്കളെയും ചടങ്ങില്‍ ഉപഹാരം നല്‍കി സ്പീക്കര്‍ ആദരിച്ചു. സ്‌നേഹ വീട് നിര്‍മ്മാണം സമയ ബന്ധിതമായ കൃത്യതയോടെ പൂര്‍ത്തീകരിച്ച എഞ്ചിനിയര്‍ കബീര്‍ കരിയാടിനെ ചടങ്ങില്‍ സ്പീക്കര്‍ ആദരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാൻ്റീന്‍ ജീവനക്കാരിക്ക് സ്വപ്‌ന ഭവനം പണിതു നല്‍കി വിദ്യാര്‍ത്ഥികളും അധ്യാപകരും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement