advertisement

നാല് വർഷത്തിനിടെ അഞ്ചു വട്ടം മോഷണം; ഇനി വീട് പൂട്ടില്ലെന്ന നിലപാടിൽ വീട്ടുടമ

Last Updated:

ഓരോ തവണ കള്ളൻ കയറുമ്പോഴും വാതിൽ തകർക്കുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടാകുന്നത്

Image: AI Generated
Image: AI Generated
കണ്ണൂർ: അഞ്ചാം തവണയും മോഷണം നടന്നതോടെ മനംമടുത്ത് ഇനി വീട് പൂട്ടില്ലെന്ന് തീരുമാനമെടുത്ത് വീട്ടുടമ. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്കൂൾ സ്റ്റോപ്പിന് സമീപത്തെ റിട്ട. പ്രൊഫസർ ആർ. സത്യനാഥിന്റെ വീട്ടിലാണ് അഞ്ചു തവണ മോഷണം നടന്നത്.
ഓരോ തവണ കള്ളൻ കയറുമ്പോഴും വാതിൽ തകർക്കുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടാകുന്നത്. വാതിൽ തകർക്കുന്നത് ഒഴിവാക്കാൻ ഇനി മുതൽ വീട് പൂട്ടില്ലെന്നാണ് തീരുമാനം. 2002 മുതൽ തുടരുന്നതാണ് സത്യനാഥിന്റെ ദുരവസ്ഥ. 2002-ൽ മുൻവാതിൽ തകർത്ത് സ്വർണ്ണവും പണവും കവർന്നതോടെയാണ് ഈ വീട്ടിൽ മോഷണപരമ്പര തുടങ്ങിയത്. പിന്നീട് പലപ്പോഴായി മോഷണം നടന്നപ്പോഴും മുൻവാതിൽ തന്നെയാണ് തകർക്കപ്പെട്ടത്.
മൂന്നാം തവണത്തെ മോഷണത്തിന് ശേഷം വീട്ടിൽ സിസിടിവി സ്ഥാപിച്ചെങ്കിലും അടുത്ത മോഷണത്തിൽ കള്ളൻ സിസിടിവി ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി. വാതിൽ അറ്റകുറ്റപ്പണി നടത്തി മടുത്ത വീട്ടുടമയോട്, ഇനി വാതിൽ മാറ്റുകയല്ലാതെ വഴിയൊന്നുമില്ലെന്ന് ആശാരി പറഞ്ഞതോടെയാണ് പൂട്ടു വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. മുമ്പ് നടന്ന നാല് മോഷണങ്ങളിലും കേസെടുത്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
advertisement
Summary: After the fifth theft, the homeowner decided not to lock the house anymore. The house of retired Professor R. Sathyanath, located near Vellur School Stop in Payyannur, Kannur, was robbed five times. Every time a thief breaks in, the owner loses lakhs of rupees by breaking the door. The decision has been made to not lock the house anymore to avoid breaking the door
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാല് വർഷത്തിനിടെ അഞ്ചു വട്ടം മോഷണം; ഇനി വീട് പൂട്ടില്ലെന്ന നിലപാടിൽ വീട്ടുടമ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement