ഐപിഎൽ പതിനാറാം സീസണിൽ പ്ലേഓഫ് സാധ്യത നിലനിർത്തുന്നതിനായി ജീവൻമരണ പോരാട്ടത്തിനിറങ്ങിയ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസ്, സ്വന്തം കാണികൾക്കു മുന്നിൽ ദയനീയമായി തോൽക്കുന്നതിനാണ് ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോലി ഉൾപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു എതിരാളികള്‍.
രാജസ്ഥാൻ ആരാധകർ എന്നും ആവേശത്തോടെ ആറാടിയിട്ടുള്ള ജയ്പൂരിലെ സ്റ്റേഡിയത്തിൽ സഞ്ജു സാംസണും സംഘവും നാണക്കേടുകൊണ്ട് തലതാഴ്ത്തിയാണ് ഞായറാഴ്ച വൈകിട്ട് മൈതാനം വിട്ടത്. പ്ലേഓഫ് സാധ്യത നിലനിർത്തുന്നതിന് ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 112 റൺസിന്റെ വൻ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.