Suicide| കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍
- Published by:Naseeba TC
- news18-malayalam
Last Updated:
പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ സഹപ്രവര്‍ത്തകരാണ് തൂങ്ങിയ നിലയില്‍ കണ്ടത്
കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ (Suicide) കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലിസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ സഹപ്രവര്‍ത്തകരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാർ. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചുകിട്ടി
പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിന് അകത്ത് കയറി മോഷ്ടിച്ച 150 കിലോയോളം ഏലക്ക കടത്തിയത് വീട്ടുടമയുടെ കാറില്‍. ഇടുക്കി രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വീട്ടിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്കു പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലവും കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റി കടന്നുകളയുകയായിരുന്നു.
advertisement
രണ്ട് ദിവസത്തിന് ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. വാഹനം രാജാക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായി രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റു. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികന്‍ ജോബിന്‍ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2021 12:48 PM IST