ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി വിട പറയുമ്പോൾ

Last Updated:

1971 ല്‍ ഇന്ത്യന്‍ ടീമിലെത്തിയ കണ്ണൂര്‍ സ്വദേശി. ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളി. പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിനാല്‍ ദ് ടൈഗര്‍ എന്നും പേര്. ഏഴു വര്‍ഷത്തോളം ദേശീയ ടീമിൻ്റെ ഭാഗം. 

മാനുവൽ ഫ്രെഡറികിന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ
മാനുവൽ ഫ്രെഡറികിന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ
ഹോക്കി കായിക ചരിത്രത്തിൻ്റെ നെറുകയില്‍ കേരളത്തെ അടയാളപ്പെടുത്തിയ മാനുവല്‍ ഫ്രെഡറിക്ക് ഓര്‍മ്മയായപ്പോള്‍ നഷ്ടമാകുന്നത് ഒരു യുഗമാണ്. ഒളിമ്പിക് മെഡല്‍ എന്ന ചരിത്ര നേട്ടം ആദ്യമായി കേരളക്കരയിലെത്തിച്ച മിനുംതാരമാണ് മാനുവല്‍. കളിക്കളത്തിലെ താരം ലോകത്തോട് വിട പറഞ്ഞപ്പോള്‍ യാത്രയാക്കാൻ ശിഷ്യരും ആരാധകരും സഹപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
1971 ലാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഗോളിയായി ഹോക്കി ഇന്ത്യന്‍ ടീമിലെത്തിയത്. തുടര്‍ന്ന് 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടി. 1973 ല്‍ ഹോക്കി ലോകകപ്പില്‍ വെള്ളിയും നേടി. ദേശീയ ടീമില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരം ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിനാല്‍ ദ് ടൈഗര്‍ എന്ന പേരിലാണ് മാനുവല്‍ ഫ്രെഡറിക് അറിയപ്പെട്ടത്.
advertisement
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്.
തൻ്റെ 71-ാം വയസ്സില്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. വെള്ളിയാഴ്ച (Oct 31) ബംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ച മാനുവല്‍ ഫ്രെഡിക്കിൻ്റെ സംസ്‌കാരം ഞായറാഴ്ചയാണ് (Nov 2) നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി വിട പറയുമ്പോൾ
Next Article
advertisement
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ പ്രതിചേർത്തു
  • കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിൽ പ്രതിചേർത്തു.

  • സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തു, ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു.

  • സന്ദീപ് വാര്യരും രാഹുൽ ഈശ്വറും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിനെതിരെ ഡിവൈഎഫ്‌ഐ പരാതി നൽകി.

View All
advertisement