സ്വാതന്ത്യ ദിനാഘോഷത്തിന് മുന്നോടിയായി ഏഴിമലയിൽ ഇന്ത്യൻ നാവികസേനാ ബാൻഡിൻ്റെ സംഗീതവിരുന്ന്
Last Updated:
ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ദേശ സ്നേഹം ഊട്ടിയുറപ്പിക്കുന്ന ഗാനങ്ങളാണ് കോർത്തിണക്കിയത്.
79-ാമത് സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സംഗീതവിരുന്ന് ഒരുക്കി ഏഴിമല ഇന്ത്യൻ നാവികസേന ബാൻഡ് സംഘം. നാവിക സേനാ ബാൻ്റ് പയ്യന്നൂർ ഷേണായി ടൗൺ സ്ക്വയറിൽ നടത്തിയ ബാൻഡ് പ്രകടനം കാണാൻ അനവധി ആളുകളാണ് എത്തിയത്. ദേശ സ്നേഹം ഊട്ടി ഉറപ്പിക്കുവാനും ഓപ്പറേഷൻ സിന്ദൂർ സൈനികർക്ക് ആദരം അർപ്പിക്കുവാനുമാണ് നാവികസേന ബാൻഡ് പൊതുജനങ്ങൾക്കായി സംഗീതവിരുന്ന് ഒരുക്കിയത്. ഇന്ത്യയിലെ എല്ലാ പ്രധാന ഇടങ്ങളിലെല്ലാം സേന ബാൻഡ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
നാവിക സേനാ ഗാനമായ 'ഹർ ദം തയ്യാർ ഹേ' നാവിക സിവിലിയൻ ഗാനമായ 'ജീ ജാൻ ലഗൻ സേ' എന്നിവ നേരിട്ട് ആസ്വദിക്കാനുള്ള അപൂർവ്വ അവസരം ആയിരുന്നു പൊതുജനങ്ങൾക്ക് ലഭ്യമായത്. ബാൻഡ് വാദ്യങ്ങൾക്കൊപ്പം ഹിന്ദി, മലയാളം ഗാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീത പ്രകടനവും ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ദേശ സ്നേഹം ഊട്ടിയുറപ്പിക്കുന്ന ഗാനങ്ങളാണ് കോർത്തിണക്കിയത്.
നാവിക സേനാ സംഗീതജ്ഞരും മാസ്റ്റർ ചീഫ് പെറ്റി ഓഫീസർമാരുമായ പി കെ ബിശ്വാസ്, അരുൾ ആരോക്യരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീത പ്രകടനം കാഴ്ചവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 14, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്വാതന്ത്യ ദിനാഘോഷത്തിന് മുന്നോടിയായി ഏഴിമലയിൽ ഇന്ത്യൻ നാവികസേനാ ബാൻഡിൻ്റെ സംഗീതവിരുന്ന്