പൈതൃക മ്യൂസിയമാകാൻ ഒരുങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള തലശ്ശേരി നഗരസഭ
Last Updated:
തലശ്ശേരി നഗരസഭയുടെ പൈതൃക ഹാളില്‍ ചേര്‍ന്ന അവസാന കൗണ്‍സില്‍ യോഗം അംഗങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയാണ് സമ്മാനിച്ചത്. നവംബര്‍ 25 ന് പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുന്നതോടെ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ഈ ഹാള്‍ പൈതൃക മ്യൂസിയമായി ചരിത്രത്തിൻ്റെ ഭാഗമാകും.
മലബാറിലെ ആദ്യത്തെ നഗരസഭകളിലൊന്നായ തലശ്ശേരി നഗരസഭയ്ക്ക് 159 വര്‍ഷത്തിൻ്റെ ചരിത്ര പാരമ്പര്യമാണ് പറയാനുള്ളത്. ഇനിയൊരു കൗണ്‍സില്‍ യോഗമോ പുതിയ നയങ്ങളോ ഈ നഗരസഭയില്‍ ആവിഷ്‌ക്കരിക്കില്ല എന്ന പൂര്‍ണ ഭോദ്യത്തിലാണ് നഗരസഭ അംഗങ്ങള്‍. ഇതിനാല്‍ തന്നെ തലശ്ശേരി നഗരസഭയുടെ പൈതൃക ഹാളില്‍ ചേര്‍ന്ന അവസാന കൗണ്‍സില്‍ യോഗം അംഗങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയാണ് സമ്മാനിച്ചത്.

159 വര്‍ഷത്തിൻ്റെ ചരിത്ര പാരമ്പര്യമുള്ള തലശ്ശേരി നഗരസഭ ഇനി പൈതൃക മ്യൂസിയം.
പൈതൃക ഹാളിലെ അവസാന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഭരണപരമായും ജനഹിതപരമായും നടപ്പിലാക്കേണ്ട അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അവസാന കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് പരസ്പരം മധുരം നല്‍കി അവസാന കൗണ്‍സില്‍ യോഗം സന്തോഷപരമായി അവസാനിപ്പിച്ചു.
advertisement

നവംബര്‍ 25 ന് പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുന്നതോടെ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ഈ ഹാള്‍ പൈതൃക മ്യൂസിയമായി ചരിത്രത്തിൻ്റെ ഭാഗമാകും. നഗരസഭയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഴയ നഗരസഭാ കെട്ടിടവും ഹാളുമെല്ലാം പൈതൃക മ്യൂസിയമായി സൗന്ദര്യവത്ക്കരിക്കാനാണ് നഗരസഭയുടെ തീരുമാനം.
പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, വടകര എം പി ഷാഫി പറമ്പില്‍ എന്നിങ്ങനെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കുചേരും. ഇനി തലശ്ശേരി നഗരസഭയുടെ ഡിസംബര്‍ മാസത്തിലെ കൗണ്‍സില്‍ യോഗം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാവും ചേരുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 19, 2024 12:19 PM IST