കണ്ണൂരിൽ തോണി മറിഞ്ഞ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
സഹദിനായുള്ള തിരച്ചിൽ തുടരുകയാണ്
കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അത്താഴക്കുന്നിലെ അസറുദ്ധീൻ എന്ന അഷറിന്റെ മുതദ്ദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപെട്ട . പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
മൂന്ന് പേരാണ് തോണി മറിഞ്ഞ് അപകടത്തിൽപെട്ടത്. ഇതിൽ സഹദിനായുള്ള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുകയാണ്. പുല്ലൂപ്പിക്കടവിന് സമീപമാണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read- കണ്ണൂരും കോഴിക്കോടും തോണി മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു
സുഹൃത്തുക്കൾ ചേർന്ന് മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് പുറക്കാട് അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരു യുവാവ് മരിച്ചിരുന്നു. കൊയിലാണ്ടി മുചുകുന്ന് സ്വദേശി അഫ്സാനാണ് (21) മരിച്ചത്.
advertisement
നാല് സുഹൃത്തുക്കൾ ചേർന്ന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഫൈബർ വള്ളത്തിൽ പുഴയിൽ ഇറങ്ങിയതായിരുന്നു. തോണി മറിഞ്ഞതോടെ മൂന്ന് പേരെ സമീപത്ത് ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. നങ്ങ്യാർകണ്ടി നിവേദ് (22), ഷബ്‌നത്തിൽ ഷഹീർ (19), പുതിയോട്ടിൽ നിയാസ് (29) എന്നിവരെയാണ് രക്ഷിച്ചത്. അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നതിനിടെ രാത്രി എട്ട് മണിയോടെയാണ് അഫ്സാന്റെ മൃതദേഹം കിട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2022 4:10 PM IST