പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ മുത്തപ്പൻ്റെ തറവാടായി മാറിയ കഥ
Last Updated:
യാത്രക്കാരെയും ജീവനക്കാരെയും അരിയിട്ട് സ്വീകരിക്കാന്‍ മുത്തപ്പനെത്തും. ദര്‍ശനം ചൊരിയാന്‍ മുത്തപ്പന്‍ നേരിട്ടെത്തുന്ന കണ്ണൂരിലെ ഒരേയൊരു റയില്‍വേ സ്റ്റേഷന്‍.
വടക്കന്‍ കേരളത്തിലെ പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍, പൊന്നു മുത്തപ്പൻ്റെ തറവാടാണിവിടം. വര്‍ഷങ്ങളായി മുടങ്ങാതെ ഇവിടെ മുത്തപ്പനെത്തും സ്റ്റേഷനിലെ ജീവനക്കാരെയും യാത്രക്കാരെയും റെയില്‍വേ സ്റ്റേഷനേയും അനുഗ്രഹിക്കാന്‍. മുത്തപ്പന്‍ ഈ സ്റ്റേഷനില്‍ എത്തി തുടങ്ങിയത് 25 വര്‍ഷം മുന്‍പാണ്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള മുത്തപ്പന്‍ മടപ്പുരയില്‍ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും അന്ന് റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററിൻ്റെ തറവാട്ടില്‍ കയറണം എന്ന നിര്‍ദേശിച്ചതോടെയാണ് സ്റ്റേഷനില്‍ എത്തി അനുഗ്രഹിക്കാന്‍ തുടങ്ങിയത്.
1920 അന്നത്തെ പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ മദിരാശിയില്‍ നിന്ന് എത്തിച്ച യന്ത്ര സാമഗ്രികള്‍ ഉടമ വരും മുമ്പേ കാണാതായി. യന്ത്ര സാമഗ്രികള്‍ തിരിച്ചു കിട്ടിയാല്‍ മുത്തപ്പനെ കെട്ടി ആടിക്കും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രാര്‍ഥിച്ചു. പിന്നാലെ നഷ്ടമായ വസ്തുക്കള്‍ കടലോരത്ത് നിന്ന് കണ്ടെത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചതും മുത്തപ്പനെ കെട്ടിയാടിക്കാന്‍ അനുവാദവും ലഭിച്ചു.

പിന്നാലെ ആരൂഡം നിര്‍മിക്കണം എന്ന് കോലം മുഖേന മുത്തപ്പന്‍ അരുളി. ഇതോടെ മംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള വിവിധ സ്റ്റേഷനുകള്‍ക്ക് സമീപവും റെയില്‍വേ മുത്തപ്പന്‍ മടപ്പുരകള്‍ സ്ഥാപിച്ചു. സ്റ്റേഷനുകള്‍ക്ക് അടുത്തായി മുത്തപ്പന്‍ മടപ്പുരകളും തെയ്യക്കാവുകളും ഏറെയുണ്ടെങ്കിലും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമാണ് മുത്തപ്പന്‍ ദര്‍ശനം നടത്താറുള്ളത്. യാത്രക്കാരെയും സ്റ്റേഷന്‍ ജീവനക്കാരെയും അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യുന്ന പൊന്നു മുത്തപ്പനെ റെയില്‍വേ സ്റ്റേഷൻ എന്നും സ്വാഗതം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 18, 2025 10:25 AM IST