advertisement

നിശ്ചലമായത് തലശ്ശേരിയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറ; ശ്യാം സുന്ദറിന് വിട

Last Updated:

1980കളില്‍ തുടങ്ങിയ ഫോട്ടോഗ്രഫി ജീവിതം. തലശ്ശേരിയിലെ ചരിത്ര സംഭവങ്ങളുടെ കൂടെ സഞ്ചരിച്ച ഫോട്ടോഗ്രാഫർക് നാട് വിട ചൊല്ലി.

ഫോട്ടോഗ്രാഫര്‍ ശ്യാം സുന്ദര്‍
ഫോട്ടോഗ്രാഫര്‍ ശ്യാം സുന്ദര്‍
സാഹസികത നിറഞ്ഞ വാര്‍ത്തകള്‍ പകര്‍ത്താൻ ഇനി ശ്യാംസുന്ദറില്ല... തലശ്ശേരിക്കാരുടെ സ്വന്തം ഫോട്ടോഗ്രാഫര്‍ക്ക് ഒരു നാടൊന്നാകെ ചേര്‍ന്ന് അന്ത്യ യാത്രയപ്പ് നല്‍കി. 1980 കളുടെ തുടക്കത്തില്‍ യുവത്വത്തിൻ്റെ തീക്ഷ്ണതയില്‍ ക്യാമറയുമായി ഇറങ്ങിയ ആളാണ് ശ്യാം ഫോട്ടോസ് ഉടമ മുണ്ടങ്ങാടന്‍ ഹൗസില്‍ എം ശ്യാം സുന്ദര്‍. 1986 ല്‍ നാടിനെ നടുക്കിയ ടെമ്പിള്‍ഗേറ്റ് തീവണ്ടി അപകടം പുറം ലോകത്തേക്കെത്തിച്ചത് ഇദ്ദേഹമാണ്. അന്ന് ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തിനരികില്‍ നിന്ന 27 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിന്നിചിതറിയ മൃതദേഹങ്ങള്‍ക്കരികെ ഉറ്റവരെ തിരഞ്ഞുള്ള ബന്ധുക്കളുടെ വിലാപം കണ്ണിമച്ചിമ്മാതെ ഒപ്പിയെടുത്തു. പുലര്‍ച്ചെ ആളുകല്‍ ദുരന്തത്തിൻ്റെ ആഴം മനസ്സിലാക്കിയത് ആ ചിത്രങ്ങളിലൂടെയായിരുന്നു.
പിന്നീടങ്ങോട്ട് വിവിധ പത്രങ്ങള്‍ക്കായി സംഭവങ്ങള്‍ പകര്‍ത്തിയും കല്ല്യാണ ഫോട്ടോകള്‍ പകര്‍ത്തിയും ശ്യാം ഫോട്ടോഗ്രഫി രംഗത്ത് സജീവമായി. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ശ്യാം സുന്ദര്‍ മരിച്ചത്. തലശ്ശേരിയിലെ സ്റ്റുഡിയോ പരിസരത്ത് പൊതു ദര്‍ശനത്തിനെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ നിരവധി പേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് പകരം ഭര്യ കമല വിജയന്‍, നഗരസഭ അധ്യക്ഷന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് കണ്ടിക്കല്‍ നിദ്രാ തീരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തി. ഒരായുസ്സിൻ്റെ നല്ലൊരു ഭാഗവും ഫിലിമില്‍ പകര്‍ത്തിയ ശ്യാം സുന്ദറിന് നാട് വിട ചൊല്ലി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നിശ്ചലമായത് തലശ്ശേരിയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറ; ശ്യാം സുന്ദറിന് വിട
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement