ഓലക്കുടയും അവില്പൊതിയുമായി കുചേലൻ ഗുരുവായൂരപ്പന് മുന്നിൽ; ആറടി ഉയരമുള്ള ശില്പം നിർമ്മിച്ചത് ഉണ്ണി കാനായി
Last Updated:
ഗുരുവായൂരില്‍ മഞ്ജുളാല്‍ തറയില്‍ കുചേല ശില്പം സമര്‍പ്പിച്ചു. ആറടി ഉയരമുള്ള ശില്പം 2 മാസം കൊണ്ടാണ് പണിതത്.
ഭഗവാന്‍ ശ്രീകൃഷ്ണനും ചങ്ങാതി കുചേലനും... ഉറ്റ സ്‌നേഹിതരുടെ ചങ്ങാത്തം ഊട്ടിഉറപ്പിക്കാന്‍ കുചേലന്‍ എത്തി. ഗുരുവായൂരമ്പലനടയില്‍ മഞ്ജുളാല്‍ തറയില്‍ പുതുതായി നിര്‍മിച്ച കുചേല ശില്പം അനാവരണം ചെയ്തു. ആറടി ഉയരമുള്ള ശില്പം ഉണ്ണി കാനായിയാണ് നിര്‍മ്മിച്ചത്. കരിങ്കല്‍ മാതൃകയില്‍ സ്റ്റീലും ഫൈബര്‍ മാറ്റും റക്‌സിനും ഉപയോഗിച്ചാണ് ശില്പം നിര്‍മ്മിച്ചത്.
ഇടത് കൈയില്‍ ഓലക്കുടയും വടിയുമായി വലതുകൈ ഇടനെഞ്ചില്‍ വച്ച് തോളില്‍ തുണിസഞ്ചിയും അരയില്‍ അവില്‍പൊതിയുമായി ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കിനില്‍ക്കുന്ന രീതിയിലാണ് ശില്പം നിര്‍മ്മിച്ചത്.
ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ വേണു കുന്നപ്പിള്ളിയാണ് ശില്പം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്ന ഗരുഡശില്പം നിര്‍മ്മിച്ചിരുന്നു. ആ ശില്പം നിര്‍മ്മിച്ചതും ഉണ്ണി കാനായിയാണ്. അന്ന് തന്നെ കുചേല ശില്പത്തിന് പകരം പുതിയ ശില്പം സമര്‍പ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡിൻ്റെ അനുമതി ലഭിച്ചതോടെ രണ്ട് മാസം കൊണ്ടാണ് കുചേലശില്പം പൂര്‍ത്തിയാക്കിയത്.
advertisement
പയ്യന്നൂരിലെ പണിപ്പുരയിലാണ് ശില്പത്തിൻ്റെ പണി പൂര്‍ത്തീകരിച്ചത്. സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കീല്‍, ഇ.പി. ഷൈജിത്ത്, ബാലന്‍ പാച്ചേനി, രതീഷ്, അര്‍ജുന്‍ കാനായി എന്നിവരുടെ സഹായത്തിലാണ് കുചേല ശില്പം സമര്‍പ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Dec 20, 2025 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഓലക്കുടയും അവില്പൊതിയുമായി കുചേലൻ ഗുരുവായൂരപ്പന് മുന്നിൽ; ആറടി ഉയരമുള്ള ശില്പം നിർമ്മിച്ചത് ഉണ്ണി കാനായി










