കണ്ണൂര്‍: കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി ആറാം ക്ലാസുകാരന് മരിച്ചു. ചെക്കികുളം രാധാകൃഷ്ണ എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കെ.ഭഗത്(11)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് സംഭവം.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിടപ്പ് മുറിയിലെ കുളിമുറിയില്‍ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും കെട്ടിയതിന്റെ നടുവില്‍ കഴുത്ത് കുടുങ്ങി തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പെരുമാച്ചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. ഗോകുല്‍ സഹോദരനാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.