advertisement

കണ്ണൂർ കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന് പുത്തൻ മന്ദിരം

Last Updated:

കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം. സംതൃപ്തിയോടെ സർക്കാർ ഓഫീസുകളിൽ നിന്ന് മടങ്ങാൻ ജനങ്ങൾക്ക് ഉദ്യോഗസ്ഥർ അവസരം ഒരുക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.

കതിരൂർ സബ് രജിസ്ട്രാർ ഓഫീസ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു 
കതിരൂർ സബ് രജിസ്ട്രാർ ഓഫീസ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു 
നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം ആയി. സ്പീക്കർ എ.എൻ. ഷംസീർ മന്ദിരം നാടിന് സമർപ്പിച്ചു. ഉദ്യോഗസ്ഥർ ജനസൗഹൃദമായി പ്രവർത്തിക്കണമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
സർക്കാർ ഓഫീസുകളിൽ പല ആവശ്യങ്ങൾക്കും കയറിയിറങ്ങുന്നവരെ അധികം ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ ചെയ്തു കൊടുക്കാനും അവരെ സംതൃപ്തരാക്കി മടക്കി അയക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണവശാൽ ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട് ചെയ്യാൻ സാധിക്കുന്നില്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. സംതൃപ്തിയോടെ സർക്കാർ ഓഫീസുകളിൽ നിന്ന് മടങ്ങാൻ ജനങ്ങൾക്ക് ഉദ്യോഗസ്ഥർ അവസരം ഒരുക്കണമെന്നും സ്പീക്കർ നിർദേശിച്ചു.
advertisement
അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചത്. കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുജയ അധ്യക്ഷയായി. കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി പവിത്രൻ, പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീപ് കുമാർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ സുധീഷ്, ജില്ലാ പഞ്ചായത്തംഗം എ കെ ശോഭ, ഗ്രാമപഞ്ചായത്ത് അംഗം പി വി വിനീത, രജിസ്ട്രേഷൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ആർ മധു, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന് പുത്തൻ മന്ദിരം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement