advertisement

രക്തദാനത്തില്‍ സെഞ്ച്വറി അടിച്ച് തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറി സുഗീഷ് പുല്ലോടി

Last Updated:

രക്തദാന രംഗത്ത് നൂറ് തികച്ച സുഗീഷ് പുല്ലോടി. അപരൻ്റെ കണ്ണീരൊപ്പാന്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പ്രചോദനമായി ആദരിക്കല്‍ ചടങ്ങ്.

News18
News18
രക്തദാനം മഹാദാനം എന്ന് നമ്മള്‍ പറയുന്നുണ്ടെങ്കിലും അത് എത്ര പേര്‍ പ്രാവര്‍ത്തികമാക്കുന്നു എന്നതിലാണ് കാര്യം. ആ കാര്യത്തില്‍ ഇവിടെ സെഞ്ച്വറി അടിച്ചിരിക്കുകയാണ് സുഗീഷ് പുല്ലോടി. രക്തദാന രംഗത്ത് നൂറ് തികച്ച സുഗീഷ് പുല്ലോടിയെ ബ്ലഡ് ഡോണേഴ്‌സ് കേരള തലശ്ശേരി താലൂക്കിൻ്റെ നേതൃത്വത്തില്‍ ആദരിച്ചു.
മലബാര്‍ കാന്‍സര്‍ സെൻ്റര്‍ പീഡിയാട്രിക് ബ്ലോക്കില്‍ നടന്ന പരിപാടി ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡൻ്റ് പി പി റിയാസ് മാഹിയുടെ അധ്യക്ഷതയില്‍ പ്രശസ്ത ചിത്രകാരനും മുന്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം കാര്യങ്ങളേക്കാള്‍ അപരൻ്റെ കണ്ണീരൊപ്പാന്‍ പ്രവര്‍ത്തിക്കുന്ന സുഗീഷിനെ പോലുള്ള നന്മവറ്റാത്ത ആളുകള്‍ ഇനിയും മുന്നോട്ട് വരണമെന്ന സന്ദേശവുമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. രക്തദാന രംഗത്ത് വന്നതിനെകുറിച്ചും, രക്തദാനം നടത്തുന്നതിൻ്റെ എണ്ണവും സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമേകാനാണെന്ന് സുഗീഷ് ചടങ്ങില്‍ പറഞ്ഞു. ബി ഡി കെ തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറിയും കോര്‍ഡിനേറ്ററുമാണ് സുഗീഷ് പുല്ലോടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രക്തദാനത്തില്‍ സെഞ്ച്വറി അടിച്ച് തലശ്ശേരി താലൂക്ക് ജോ. സെക്രട്ടറി സുഗീഷ് പുല്ലോടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement