advertisement

ദ്വീപുകൾക്ക് കാവലായി ഇന്ത്യൻ പതാക; തലശ്ശേരി തീരത്ത് കോസ്റ്റൽ പോലീസിൻ്റെ കരുത്തുറ്റ ചുവടുവെപ്പ്

Last Updated:

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദ്വീപുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു. വിദേശ രാജ്യങ്ങളുടെ കടന്നുകയറ്റം തടയാന്‍ തീരദേശ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കുക ലക്ഷ്യം.

പോലീസ് ഇന്ത്യൻ പതാക ഉയര്‍ത്തുന്നു
പോലീസ് ഇന്ത്യൻ പതാക ഉയര്‍ത്തുന്നു
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി തലശ്ശേരി കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ധര്‍മ്മടം തുരുത്തില്‍ തലശ്ശേരി കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.
വിദേശ രാജ്യങ്ങളുടെ കടന്നുകയറ്റത്തെയും കടല്‍ വഴിയുള്ള തീവ്രവാദ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനും, തീരദേശ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കുന്നതിനുമായി വൈകുന്നേരം 5.00 മണിക്ക് പതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ച് മനുഷ്യവാസമില്ലാത്ത മറ്റു നാല് ദീപുകളിലും ഇന്ത്യന്‍ പതാക ഉയര്‍ത്തി.
ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റൻ്റ് കമാണ്ടൻ്റ് വരുണ്‍ (വൈസ് ക്യാപ്റ്റന്‍), കോസ്റ്റല്‍ പോലീസ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെൻ്റ്, ഐ ബി ഉദ്യോഗസ്ഥര്‍, മറൈന്‍ എന്‍ഫോസ്‌മെൻ്റ് ഉദ്യോഗസ്ഥര്‍, സെൻ്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍, കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ദ്വീപുകൾക്ക് കാവലായി ഇന്ത്യൻ പതാക; തലശ്ശേരി തീരത്ത് കോസ്റ്റൽ പോലീസിൻ്റെ കരുത്തുറ്റ ചുവടുവെപ്പ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement