ചരിത്രം വിളിച്ചോതുന്ന തലശ്ശേരിയുടെ മണ്ണില്‍ ദ്വിശതാബ്ദി പിന്നിട്ട ജില്ലാ കോടതിക്ക് പുതിയ മുഖം ഒരുങ്ങുന്നു

Last Updated:

ദേശീയ പാതയ്ക്കരികില്‍ നാലേക്കര്‍ ഭൂമിയില്‍ എട്ടു നിലയിലായാണ് ആധൂനിക സൗകര്യങ്ങളോടെ മനോഹരമായ കെട്ടിടം പണിതിരിക്കുന്നത്. ഏറെ നാളത്തെ അധ്വാനത്തിൻ്റെ ബാക്കി പത്രമാണ് പുതിയ കോടതി സമുച്ചയം. 136 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്.

New Court Complex
New Court Complex
പൈതൃക മണ്ണായ തലശ്ശേരിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത ജില്ലാ കോടതിയുടെ ആധുനീക രീതിയില്‍ നിര്‍മ്മിച്ച പുതിയ കോടതി സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. ഡിസംബറിലാവും ഉദ്ഘാടനം നടക്കുക. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയമാണ് നാളുകള്‍ക്കിപ്പുറം തല ഉയര്‍ത്തി നില്‍ക്കുന്നത്. ദേശീയ പാതയ്ക്കരികില്‍ നാലേക്കര്‍ ഭൂമിയില്‍ എട്ടു നിലയിലായാണ് ആധൂനിക സൗകര്യങ്ങളോടെ മനോഹരമായ കെട്ടിടം പണിതിരിക്കുന്നത്.
ചരിത്രമുറങ്ങുന്ന മണ്ണില്‍ 1802-ലാണ് തലശ്ശേരി കോടതി ആരംഭിച്ചത്. കൂര്‍ഗ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തലശ്ശേരി കോടതിയുടെ അധികാര പരിധിയിലായിരുന്നു. 14 കോടതികളാണ് നിലവില്‍ തലശ്ശേരിയിലുള്ളത്. കിഫ്ബിയില്‍ നിന്ന് 56 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജില്ലാ കോടതി നിര്‍മ്മിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലെ പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി, മുന്‍സിഫ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒഴികെയുള്ള മറ്റെല്ലാ കോടതികളും പുതിയ സമുച്ചയത്തിലേക്ക് മാറും.
advertisement
തലശ്ശേരി കോടതി
ഏറെ നാളത്തെ അധ്വാനത്തിൻ്റെ ബാക്കി പത്രമാണ് പുതിയ കോടതി സമുച്ചയം. 136 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, വനിത അഭിഭാഷകര്‍ എന്നിവര്‍ക്കുള്ള വിശ്രമ മുറി, പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡി ഡി പി ആന്‍ഡ് എ പി പി ഓഫീസുകള്‍, അഭിഭാഷക ഗുമസ്തന്മാര്‍ക്കുള്ള മുറി, ഓരോ നിലയിലും സാക്ഷികള്‍ക്കായുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാൻ്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും. കോടതികളില്‍ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാര്‍ക്കായി മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കുന്നുണ്ട്.
advertisement
രണ്ട് ലക്ഷം ലിറ്ററിൻ്റെ മഴവെള്ള സംഭരണിയാണ് ഇവിടെ ഒരുക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് മുഴുവന്‍ ആവശ്യമായ വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത്. ഹൈക്കോടതി സമുച്ചയത്തോട് കിടപിടിക്കാവുന്നതാണ് ഈ തലശ്ശേരി ജില്ല കോടതി
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചരിത്രം വിളിച്ചോതുന്ന തലശ്ശേരിയുടെ മണ്ണില്‍ ദ്വിശതാബ്ദി പിന്നിട്ട ജില്ലാ കോടതിക്ക് പുതിയ മുഖം ഒരുങ്ങുന്നു
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement