തലശ്ശേരി സെൻ്റിനറി പാർക്കിന് പുതുജീവൻ
Last Updated:
തലശ്ശേരി സെൻ്റിനറി പാര്‍ക്ക് സജ്ജമാവുന്നു. 2.2 കോടി രൂപ ചെലവഴിച്ച് തലശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് പാര്‍ക്ക് നവീകരിക്കുന്നത്. മലയാളസംഗീത ലോകത്തെ കുലപതി കെ. രാഘവന്‍ മാസ്റ്ററുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നത് ഈ പാര്‍ക്കിലാണ്.
സഞ്ചാരികളുടെ ഇടത്താവളമായ തലശ്ശേരിയില്‍ മുഖം മിനുക്കി തലശ്ശേരി സെൻ്റിനറി പാര്‍ക്ക് സജ്ജമാകുന്നു. അറബിക്കടലിൻ്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച് ഒഴിവുസമയം ചെലവഴിക്കാനും സഹായകമായി തലശ്ശേരി സെൻ്റിനറി പാര്‍ക്ക് സഞ്ചാരികളെ മാടിവിളിക്കും. കാടുപിടിച്ച് അകത്തുകയറാന്‍ സാധിക്കാത്ത രീതിയിലായിരുന്ന പാര്‍ക്ക് തലശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് നവീകരിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് 2.2 കോടി രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തി പുരോഗമിക്കുന്നത്.
മലയാളസംഗീതത്തിലെ മായാത്ത മുഖമായ തലശ്ശേരിക്കാരുടെ സ്വന്തം രാഘവന്‍ മാസ്റ്ററുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പാര്‍ക്ക് 2011 ഫെബ്രുവരി 15-നാണ് ഉദ്ഘാടനം ചെയ്തത്. സീവ്യു പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി എന്നിവ നിലവില്‍ ഈ പാര്‍ക്കിലുണ്ട്. കുട്ടികളുടെ പാര്‍ക്ക്, സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സൗകര്യം, സ്‌കേറ്റിങ് യാര്‍ഡ്, ഓപ്പണ്‍ ജിം, ജിമ്മിന് ചുറ്റും നടക്കാനുള്ള സൗകര്യം എന്നിവയും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്.
തലശ്ശേരി നഗരസഭ പാര്‍ക്ക് നടത്തിപ്പ് 10 വര്‍ഷത്തേക്ക് ബാങ്കിന് കൈമാറിയിരിക്കുകയാണ്. തലശ്ശേരിയുടെ പൈതൃകവും ചരിത്രവുമെല്ലാം ആലേഖനം ചെയ്യുന്ന വലിയ ചുമര്‍ചിത്രങ്ങളും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്. ഓണത്തിന് മുമ്പായി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 07, 2025 1:04 PM IST