ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ

Last Updated:

വസ്ത്രനിർമാണ കമ്പനി കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേൽ പോലീസിന് യൂണിഫോം തയ്യാറാക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഒരു ലക്ഷം യൂണിറ്റ് യൂണിഫോമുകളാണ് ഇവർ നിർമിക്കുന്നത്

ഇസ്രായേൽ പോലീസ് (Israel police) സേനയ്ക്ക് കേരളവുമായി (Kerala) ബന്ധമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? കണ്ണൂരിലെ ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനി കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേൽ പോലീസിന് യൂണിഫോം തയ്യാറാക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഒരു ലക്ഷം യൂണിറ്റ് യൂണിഫോമുകളാണ് ഇവർ നിർമിക്കുന്നത്.
ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഗുണനിലവാര പരിശോധന നടത്താൻ എല്ലാ വർഷവും ഫാക്ടറി സന്ദർശിക്കാറുണ്ട്. മുംബൈയിൽ താമസിക്കുന്ന തോമസ് ഓലിക്കൽ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറി.
എട്ട് വർഷം മുൻപാണ് ഇസ്രായേൽ യൂണീഫോം നിർമാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതെന്നും അപ്പോൾ മുതൽ തങ്ങളുടെ ഫാക്ടറിയിൽ അവർക്കായി യൂണിഫോം തയ്യാറാക്കി വരികയാണെന്നും ഫാക്ടറിയുടെ മാനേജർ ഷിജിൻ കുമാർ പറഞ്ഞു. ”ഫിലിപ്പിയൻ ആർമിക്കും കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥർക്കും ഞങ്ങൾ മുൻപ് യൂണിഫോം തയ്യാറാക്കി നൽകിയിരുന്നു. പിന്നീടാണ് ഇസ്രയേലിൽ നിന്ന് അന്വേഷണം വന്നത്. കരാറിൽ ഒപ്പിടുന്നതിനു മുൻപ് ഇസ്രായേൽ പോലീസിലെ ഉദ്യോഗസ്ഥർ കേരളത്തിലെത്തി ഫാക്ടറി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിച്ചിരുന്നു”, ഷിജിൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. എല്ലാ വർഷവും തങ്ങൾക്ക് ലഭിക്കുന്ന ഓർഡർ വിജയകരമായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കമ്പനിയുടെ കേരളാ ഔട്ട്‌ലെറ്റ് നേരത്തെ തിരുവനന്തപുരത്തായിരുന്നുവെങ്കിലും പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഈ ഫാക്ടറിയിൽ 1,500 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അവരിൽ 95 ശതമാനത്തിലധിവും സ്ത്രീകളാണ്. എല്ലാ ജീവനക്കാർക്കും കമ്പനി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിൽ നിന്ന്; പ്രതിവർഷം നിർമിക്കുന്നത് ഒരു ലക്ഷം യൂണിറ്റുകൾ
Next Article
advertisement
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
  • വിഴിഞ്ഞം വാർഡിൽ യുഡിഎഫ് 83 വോട്ടിന് വിജയിച്ച് എൽഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു.

  • ബിജെപിക്ക് കഴിഞ്ഞ തവണ 316 വോട്ടായിരുന്നു, ഈ തവണ 2437 വോട്ട് നേടി വൻ മുന്നേറ്റം കാഴ്ചവച്ചു.

  • മലപ്പുറം പായിംപാടം വാർഡിൽ ലീഗ് സ്ഥാനാർത്ഥി, പാമ്പാക്കുട ഓണക്കൂർ വാർഡിൽ സിപിഎം വിജയിച്ചു.

View All
advertisement