Narcotics | എം.ഡി.എം.എ. കടത്ത്: പ്രധാന കണ്ണികൾ കണ്ണൂരിൽ പിടിയിൽ
- Published by:user_57
- news18-malayalam
Last Updated:
കല്യാശ്ശേരിയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: കല്യാശ്ശേരിയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ് അസ്‌കർ, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെൻട്രലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
സർക്കിൾ ഓഫീസിലെ ഉത്തര മേഖലാ ജോയ്ന്റ് എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറിയിച്ചു.
ഇവരിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് 8 ലക്ഷത്തിലധികം രൂപ വിലമതിക്കും. കല്യാശ്ശേരി സെൻട്രലിൽ വാടകവീട് എടുത്ത് താമസിച്ചാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇവർ ലഹരിമരുന്ന് വിതരണം നടത്തിയത്. കണ്ണൂർ പടന്നപ്പാലത്തിന് സമീപം വിതരണത്തിനെത്തിയ സംഘത്തെ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരിമരുന്ന് ജില്ലയിലെ വിതരണക്കാർക്ക് കൈമാറുന്ന പ്രധാന കണ്ണികളാണ് ഇവർ.
advertisement
എക്സൈസ് ഇൻസ്‌പക്ടർ പി.ടി. യേശുദാസൻ, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സതീഷ്, എം.വി. ശ്യാംരാജ്, രാഹുൽ, വിനോദ്, എക്സൈസ് സൈബർ വിഭാഗം സിവിൽ ഓഫീസർ സുഹീഷ്, ഡ്രൈവർ എം.പ്രകാശൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സംഘം നടത്തിയ പരിശോധനയിലും ലഹരിമരുന്ന് പിടികൂടി. ചാവശ്ശേരി സ്വദേശി എം.വി. തഷരീഫ് ആണ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്ന് 8.21 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസിന് വ്യക്തമായിട്ടുണ്ട്.
advertisement
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റ്റ്റീവ് ഓഫീസർമാരായ പി.വി. സുലൈമാൻ, കെ.സി. ഷിബു, നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ. സരിൻ രാജ്, കെ. ഷിബിൻ, എക്സൈസ് ഡ്രൈവർ എം. സോൾദേവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Summary: Two people were arrested with 365 grams of MDMA, which was being transported by car in Kalliasseri. Those arrested are Mohammad Askar and Mohammad Azharuddin of Kalliasseri Central. Kannur Excise Circle Inspector Unais Ahmed and his team caught them during the inspection at Kalliasseri Central. The investigation was based on a tip-off received by Ganesh Babu, a member of the North Zone Joint Excise Commissioner Squad at the circle office
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2022 5:32 PM IST