Kannur| വണ്ണാത്തികടവ് പാലം നിർമ്മാണം അന്തിമഘട്ടത്തിൽ; കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി
- Published by:Naseeba TC
- news18-malayalam
Last Updated:
പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
കണ്ണൂർ ജില്ലയിലെ (Kannur)കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തികടവ് പാലം നിർമ്മാണം അന്തിമഘട്ടത്തിൽ. എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. പാലം നിർമ്മാണത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾന്റെ പൂർത്തിയായി. അപ്രോച്ച് റോഡിൻ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.
അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് നിരവധി പേർക്ക് കുടിവെളളം ലഭിക്കാത്തതിൽ ജനങ്ങൾ പ്രയാസപ്പെടുന്നുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിനും പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനും തീരുമാനിച്ചു. റോഡ് ടാറിംഗ് ചെയ്യുന്നതിന് മുന്നോടിയായി ട്രാൻസ്ഫോർമാർ, ഇലക്ട്രിക്ക് പോസ്റ്റുകൾ എന്നിവയും ഉടൻ മാറ്റി സ്ഥാപിക്കും.
പിലാത്തറ - മാതമംഗലം റോഡിൽ ചന്തപുര വണ്ണാത്തിക്കടവിൽ നിർമ്മിക്കുന്ന പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മിറ്റർ നീളത്തിൽ അപ്രോച്ച് റോഡുമാണ് നിർമ്മിക്കുക.
advertisement
Also Read- തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുത്; സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല: ഇപി ജയരാജൻ
എംഎൽഎയോടൊപ്പം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എം ഹരീഷ്, ജ്യോതി ജി.എസ്, ശോഭ ടി, വാട്ടർ അതോററ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ സുരജ നായർ, പി.കെ ശ്രീവത്സൻ, പവനൻ, കെ എസ് ഇ ബി മാതമംഗലം അസിഎഞ്ചിനിയർ ലിജോ സി ചാക്കോ, സബ് എഞ്ചിനീയർ തമ്പൻ, ടി.വി ചന്ദ്രൻ, കെ മോഹനൻ, ടിവി സുധാകരൻ, എന്നിവരും ഉണ്ടായിരുന്നു.
advertisement
കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാൻ സിപിഎം
കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിച്ച് സിപിഎം. ഇതിനെതിരെ വരുംദിവസങ്ങളിലും മേയർക്കെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി.
2018 ഒക്ടോബറിലാണ് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ സംരംഭം കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ ആരംഭിച്ചത്. 7 സ്ത്രീകള്‍ ബേങ്കില്‍ നിന്ന് വായ്പയെടുത്താണ് ഈ സംരംഭം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2022 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
Kannur| വണ്ണാത്തികടവ് പാലം നിർമ്മാണം അന്തിമഘട്ടത്തിൽ; കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി