കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ; UGC മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2017 ലെ ആദ്യ നിയമനവും ഒറ്റ പേര് അടിസ്ഥാനമാക്കിയായിരുന്നു.
തിരുവനന്തപുരം: കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെയെന്ന് രേഖകള്‍. 2017 ലെ കണ്ണൂർ വിസി നിയമനത്തിലെ മിനുട്സ് പുറത്തു വന്നു. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല. 2017 ലെ ആദ്യ നിയമനവും ഒറ്റ പേര് അടിസ്ഥാനമാക്കിയായിരുന്നു.
യുജിസി ചട്ടം പാലിക്കാതെയുള്ള സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനമായിരുന്നു സുപ്രീംകോടതി റദ്ദാക്കിയത്. വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും.
സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2022 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ; UGC മാനദണ്ഡം അനുസരിച്ചുള്ള പാനൽ ഇല്ല