advertisement

Governor | 'കണ്ണൂർ വിസി; നിയമനത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Last Updated:

വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് പ്രധാനമായും നവംബർ 21, 22, 23 തീയതികളിലുണ്ടായ നടപടിക്രമങ്ങളാണ് ഗവർണർ അടിവരയിട്ട് പറയുന്നത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമനത്തിന് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദുവും ചേർന്നാണെന്ന് തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്‍റെ നിർദേശപ്രകാരമാണ് പുനർനിയമനമെന്ന വാദം ഗവർണർ പത്രക്കുറിപ്പിൽ നിഷേധിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട നാൾവഴി പുറത്തിറക്കിയാണ് ഗവർണർ രംഗത്തെത്തിയത്. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് പ്രധാനമായും നവംബർ 21, 22, 23 തീയതികളിലുണ്ടായ നടപടിക്രമങ്ങളാണ് ഗവർണർ പറയുന്നത്.
2021ഒക്ടോബർ 27
നവംബർ 23ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമായി കഴിഞ്ഞ ഒക്ടോബർ 27 വിജ്ഞാപനമനുസരിച്ച് ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
2021നവംബർ 1
പുതിയ അപേക്ഷകൾക്കായി സെലക്ഷൻ കമ്മിറ്റിക്ക് വേണ്ടി കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചത് നവംബർ ഒന്നിന് ആണെന്നും ഗവർണർ വ്യക്തമാക്കി.
2021 നവംബർ 21
ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കെ, 2021 നവംബർ 21-ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് രാവിലെ 11.30ന് കേരള രാജ്ഭവനിൽ ഗവർണറെ കണ്ടു. ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വൈസ് ചാൻസലറായി നിയമിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം അദ്ദേഹം ഗവർണറെ അറിയിക്കുകയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക അഭ്യർത്ഥന രാജ്ഭവനിലേക്ക് എത്തിക്കുമെന്നും അറിയിച്ചു.
advertisement
നടപടിക്രമങ്ങൾ നടക്കുന്നതിനാൽ നിയമോപദേഷ്ടാവിന്‍റെ നിർദേശം നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും നിയമപരമായ ഏത് പരിശോധനയും നേരിടാൻ തയാറാണെന്നും നിയമോപദേശകൻ അറിയിച്ചു. സർക്കാരിന് നിയമോപദേശമുണ്ടെന്നും അത് സംബന്ധിച്ച പേപ്പറുകൾ ഹാജരാക്കിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ പേപ്പറിൽ ഒപ്പോ, മുദ്രയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് ഗവർണർ അന്വേഷണം നടത്തി. ഇത് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമാണെന്നും ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമിക്കണമെന്ന സർക്കാരിന്റെ അഭ്യർഥന പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഭ്യർത്ഥിച്ചു .
advertisement
ഈ അവസരത്തിൽ, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമാണെങ്കിലും അദ്ദേഹത്തിന്റെ ഒപ്പും മുദ്രയും ഇല്ലാത്ത അഭിപ്രായത്തിന് പ്രാധാന്യമില്ലെന്ന് ഗവർണർ പറഞ്ഞു. ഇതിന് അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലും പതിച്ച നിയമോപദേശം കാലതാമസം കൂടാതെ ഹാജരാക്കുമെന്ന് നിയമോപദേഷ്ടാവ് പറഞ്ഞു.
2021 നവംബർ 22
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ കത്ത് 2021 നവംബർ 22ന് രാജ്ഭവനിൽ ലഭിച്ചു. കത്തിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ മികവ് പരിഗണിച്ച് ഒരു തവണ കൂടി വിസിയായി നിയനമനം നൽകണമെന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. കത്തിൽ, "വൈസ് ചാൻസലറായി നിയമിക്കപ്പെടേണ്ട വ്യക്തിയെ തിരിച്ചറിയുന്നതിനായി ഒരു സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയെ നിയമിച്ചുകൊണ്ടുള്ള ഒക്ടോബർ 27ലെ വിജ്ഞാപനം റദ്ദാക്കുന്നതിൽ താല്പര്യമുണ്ടെന്ന് " അവർ ചാൻസലർ കൂടിയായ ഗവർണർറോട് അറിയിച്ചിരുന്നു.
advertisement
നവംബർ 22-ന് ഉച്ചയ്ക്ക് 12.10-ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ചുമതലയുള്ള ഓഫീസറും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ ആർ. മോഹൻ ഗവർണറെ കാണുകയും സർക്കാരിന്‍റെ അഭ്യർത്ഥന ആവർത്തിക്കുകയും പിന്തുണച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പിട്ട നിയമാഭിപ്രായം സമർപ്പിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഈ അഭിപ്രായം ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നേരത്തെ നടത്തിയ അഭ്യർത്ഥനയും അവരുടെ കത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനയും അംഗീകരിക്കുകയായിരുന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിന് കണ്ണൂർ സർവകലാശാലാ ചട്ടത്തിലെ 60 വയസ് പ്രായപരിധി എന്നതിന് UGC നിയമപ്രകാരം
advertisement
തടസമില്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ അഡ്വക്കേറ്റ് ജനറലിന്റെ എട്ട് പേജുള്ള കത്തിൽ പറയുന്നു.
"അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചു" എന്നും പ്രോ ചാൻസലർ എന്ന നിലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേരാണ് അവർ നിർദ്ദേശിക്കുന്നതെന്നും അറിയിച്ചുകൊണ്ട് അതേ ദിവസം രാത്രി 10.10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത കത്ത് കേരള രാജ്ഭവന് ലഭിച്ചു. നിലവിലെ വൈസ് ചാൻസലർ നവംബർ 24 മുതൽ തുടർച്ചയായി രണ്ടാം തവണയും കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി വീണ്ടും നിയമിക്കപ്പെട്ടു.
advertisement
2021 നവംബർ 23
2021 നവംബർ 23-ന്, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുകൊണ്ട് കേരള രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
2021 നവംബർ 24
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രൻ ചുമതലയേറ്റു.
2021 ഡിസംബർ എട്ട്
'ഗവർണറുടെ കത്തിന് മറുപടിയായി മന്ത്രി ഒരു പേര് നിർദ്ദേശിച്ചു' എന്ന വാർത്താ റിപ്പോർട്ടുകളിലെ വാദം വസ്തുതാവിരുദ്ധമാണ്, ഇത് മുകളിൽ നൽകിയിരിക്കുന്ന നാൾവഴികളിൽനിന്ന് വ്യക്തമാണെന്നും ഗവർണർ വ്യക്തമാക്കി. ഡിസംബർ എട്ടിന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഒക്ടോബർ 27ലെ രാജ്ഭവൻ വിജ്ഞാപനമനുസരിച്ച് ആരംഭിച്ച കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും ഒഎസ്ഡിയുടെയും മുഖ്യമന്ത്രിയുടെയും നിയമോപദേഷ്ടാവിന്റെയും അഭ്യർത്ഥനയുടെ ഫലമായിട്ടുള്ളതാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമിക്കുന്നത് ഇങ്ങനെയാണെന്നും ഗവർണർ വിശദീകരിച്ചു.​
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Governor | 'കണ്ണൂർ വിസി; നിയമനത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement