ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിൽ കണ്ടെത്തി ആറളം ഫാമിലെ വനിതകള്‍

Last Updated:

ആറളം ഫാമിലെ പട്ടിക വിഭാഗത്തിൽപ്പെട്ട വനിതകളാണ് 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനിനായി പതാക നിര്‍മിക്കുന്നത്

പതാക നിർമ്മാണത്തിലേർപ്പെട്ട വനിതകൾ
പതാക നിർമ്മാണത്തിലേർപ്പെട്ട വനിതകൾ
ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിലിന് തുടക്കമിട്ട് കണ്ണൂർ ആറളം ഫാമിലെ പട്ടിക വിഭാഗം വനിതകള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനായാണ് ഇവര്‍ പതാക നിര്‍മിക്കുന്നത്. ആറളം ഫാം 11ാം ബ്ലോക്കിലെ മഞ്ജു മാധവന്‍, 10ാം ബ്ലോക്കിലെ രമ്യ എന്നിവരാണ് ചൊവ്വാഴ്ച മുതല്‍ തയ്യല്‍ ജോലി ആരംഭിച്ചത്.
ത്രിവര്‍ണ പതാക നിര്‍മിച്ച്  ജോലി ആരംഭിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. നേരത്തെ ഫാമില്‍ പരിശീലനം ലഭിച്ച് തയ്യില്‍ ജോലി ചെയ്യുന്ന 11-ാം ബ്ലോക്കിലെ മിനി ഗോപിയും പതാക നിര്‍മിക്കുന്നുണ്ട്. മൂവരും കൂടി 2500 പതാകകളാണ് നിര്‍മിക്കുക. ഇത് കുടുംബശ്രീ ജില്ലാ മിഷന്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും.
മഞ്ജുവിനും രമ്യക്കും ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റര്‍പ്രെസസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യല്‍ സംരംഭം ആരംഭിക്കാന്‍ വായ്പ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഉപജീവനമാര്‍ഗത്തിനായി തയ്യല്‍ മെഷീന്‍ വാങ്ങി സ്വയംതൊഴില്‍ തുടങ്ങിയത്. കുടുംബശ്രീ മിഷന്റെ ഭാഗമായി ഇരുവര്‍ക്കും ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുമാസത്തെ പരിശീലനം നല്‍കിയിരുന്നു.
advertisement
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ കുടുംബശ്രീ മിഷൻ മുഖേന രണ്ട് ലക്ഷം ദേശീയപതാകൾ നിർമ്മിച്ചിട്ടുണ്ട്. 60 യൂനിറ്റുകളിലായി 380ഓളം പേരാണ് പതാക നിർമ്മിച്ചത്. സ്‌കൂളുകൾക്കും വീടുകൾക്കും 30 രൂപയ്ക്കും സ്ഥാപനങ്ങൾക്ക് 35 രൂപയ്ക്കുമാണ് ദേശീയപതാക നൽകുക. തദ്ദേശസ്ഥാപനങ്ങൾ വഴി സ്‌കൂളുകൾക്ക് ദേശീയപതാക വിതരണം നടത്താനാണ് കലക്ടർ നിർദേശിച്ചിട്ടുളളത്. ആഗസ്റ്റ് 11 മുതൽ വിതരണം ആരംഭിക്കും.
'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം മൂവായിരത്തിലേറെ ദേശീയപതാകകളും നിർമ്മിച്ചിക്കുന്നുണ്ട്. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്തെടുക്കുന്ന കോറത്തുണിയിലാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ ദേശീയ പതാകകൾ ഒരുങ്ങുന്നത്. പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും.
advertisement
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള 'ഹർ ഘർ തിരംഗ' ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗര സമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ സ്വവസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചിട്ടുണ്ട്.
advertisement
Summary: Women at Aralam Farm joins the Azadi Ka Amrit Mahotsav campaign by making hand-made National Flags to celebrate Independence Day
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിൽ കണ്ടെത്തി ആറളം ഫാമിലെ വനിതകള്‍
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement