advertisement

കാപ്പിക്കോ റിസോര്‍ട്ട്; ഉടന്‍ പൊളിക്കും: മാലിന്യം കായലില്‍ പടരാതിരിക്കാന്‍ പ്രത്യേക പ്ലാന്‍

Last Updated:

പരിസ്ഥിതി പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്‌ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കളക്ടര്‍ പറഞ്ഞു

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ട്. കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക പ്ലാന്‍ രൂപകല്പന ചെയ്യുന്നതിന് സബ് കളക്ടറുടെയും എന്‍വിയോണ്‍മെന്റ് എന്‍ജിനീയറുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപവല്‍ക്കരിക്കാന്‍ വ്യാഴാഴ്ച ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതായി കളക്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്‌ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കളക്ടര്‍ പറഞ്ഞു. എന്‍വിയോണ്‍മെന്റ് പ്ലാന്‍ കമ്മിറ്റിയില്‍ സബ് കളക്ടര്‍, എന്‍വിയോണ്‍മെന്റ് എഞ്ചിനീയര്‍, ജിയോളജി വകുപ്പ് പ്രതിനിധി, ടൗണ്‍ പ്ലാനര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളാണ്.
ഒരു മാസത്തിനുള്ളില്‍ റിസോര്‍ട്ട് പൊളിച്ചു നീക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. റിസോര്‍ട്ടിലെ നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് ആവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ബില്‍ഡിംഗ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
advertisement
റിസോര്‍ട്ട് ഉടമകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി യോഗം ഉടനെ വിളിക്കും. റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച് റിസോര്‍ട്ട് പൊളിച്ച് നീക്കുന്നതിന് ആവശ്യമായ മേല്‍നോട്ടവും സാങ്കേതിക സഹായവും ജില്ലകളക്ടറില്‍ നിന്ന് പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചിരുന്നു.
യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍, സബ്കളക്ടര്‍ എസ്.ഇലക്യ, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ.നസീം, എന്‍വിയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ബി.ബിജു, തഹസില്‍ദാര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാപ്പിക്കോ റിസോര്‍ട്ട്; ഉടന്‍ പൊളിക്കും: മാലിന്യം കായലില്‍ പടരാതിരിക്കാന്‍ പ്രത്യേക പ്ലാന്‍
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement