കരിപ്പൂർ എയർപോർട്ട് വഴി സ്വർണം കടത്തിയ കേസ്; എയർപോർട്ട് ജീവനക്കാരുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Last Updated:

എയർ പോർട്ടിലെ ശുചീകരണ ചുമതലയുടെ മേൽനോട്ടം വഹിക്കുന്ന മലപ്പുറം ചേന്നയ്ക്കൽ സ്വദേശി അബ്ദുൾ സലാം, കൊണ്ടോട്ടി സ്വദേശി അബ്ദുൾ ജലീൽ, മുഹമ്മദ് സാബിക്, പ്രഭാത് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച സംഭവത്തിൽ നാല് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണം കടത്തിയ മുക്കം സ്വദേശി നിസാർ, എയർ പോർട്ടിലെ ശുചീകരണ ചുമതലയുടെ മേൽനോട്ടം വഹിക്കുന്ന മലപ്പുറം ചേന്നയ്ക്കൽ സ്വദേശി അബ്ദുൾ സലാം, കൊണ്ടോട്ടി സ്വദേശി അബ്ദുൾ ജലീൽ, മുഹമ്മദ് സാബിക്, പ്രഭാത് എന്നിവരാണ് പിടിയിലായത്.
എയർപോർട്ടിൽ നിന്നും പരിശോധന ഒഴിവാക്കി സ്വർണം പുറത്ത് എത്തിച്ചു നൽകിയത് അബ്ദുൾ സലാമും, അബ്ദുൾ ജലീലും ചേർന്നാണെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ.  ഇന്നോവ കാറിൽ സ്വർണവുമായി കടന്നത് മുക്കം സ്വദേശി നിസാറും, മലപ്പുറം സ്വദേശി ഫസലുമായിരുന്നു.
ഡി.ആർ.ഐ സംഘത്തെ വാഹനം ഇടിപ്പിച്ച ശേഷം ഓടി രക്ഷപ്പെട ഫസലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ആറ് കവറുകളിലായി മൂന്നര കിലോ സ്വർണമാണ് സംഘത്തിൽ നിന്നും പിടി കൂടിയത്. സ്വർണം ആർക്കു വേണ്ടിയാണ് എത്തിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
advertisement
വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് എയർപോർട്ട് റോഡിൽ വച്ച് ഡിആർഐ സംഘത്തിനു നേരെ അക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെതത്തിയ ഡിആർഐ സംഘം ഇന്നോവകാറിന് കൈ കാട്ടിയപ്പോൾ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഡിആർഐ ഓഫീസർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂർ എയർപോർട്ട് വഴി സ്വർണം കടത്തിയ കേസ്; എയർപോർട്ട് ജീവനക്കാരുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement