വര്‍ക്കല ബീച്ചിലെ പാറകള്‍ക്കിടയില്‍ വീണ ഐഫോണ്‍ കണ്ടെത്തിയത് ഏഴ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍

Last Updated:

റിസോർട്ട് ജീവനക്കാരുടെയും കേരള പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിതമായ ഇടപെടലിലൂടെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഫോൺ വീണ്ടെടുത്തു.

കേരളത്തിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ കർണാടകക്കാരിയായ യുവതിയുടെ 1.5 ലക്ഷം രൂപ വില വരുന്ന ഐഫോൺ തിരുവനന്തപുരം വർക്കല ബീച്ചിലെ പാറക്കെട്ടുകൾക്കിടയിൽ വീണു കാണാതെയായി. വർക്കലയിലെ ആന്റിലിയ ഷാലെറ്റ്സ് റിസോർട്ടിലായിരുന്നു യുവതിയുടെ താമസം. റിസോർട്ട് ജീവനക്കാരുടെയും കേരള പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും അവസരോചിതമായ ഇടപെടലിലൂടെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഫോൺ വീണ്ടെടുത്തു.
പാറക്കെട്ടിനു മുകളിൽ നിന്ന് കടൽ ആസ്വദിക്കുന്നതിനിടെ യുവതിയുടെ കയ്യിൽ നിന്ന് ഫോൺ പാറക്കെട്ടിനുള്ളിലേക്കു വീണു പോകുകയായിരുന്നു. ആദ്യം യുവതി തന്നെ ഏറെ സമയം ഫോണിനായി തിരഞ്ഞുവെങ്കിലും കണ്ടു പിടിക്കാനായില്ല. ഇതിനെ തുടർന്ന് അവർ താമസിച്ചിരുന്ന റിസോർട്ട് ആയ ആന്റിലിയ ഷാലെറ്റ്സ് മുൻകൈ എടുത്തു തിരച്ചിൽ നടത്തുകയായിരുന്നു.
റിസോർട്ടിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ അവർ ഫോൺ തിരയുന്നതിന്റെ വീഡിയോ ഉൾപ്പെടെ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വഴുക്കൽ ഉള്ള പാറകൾക്കിടയിലൂടെ മഴയും ശക്തമായ തിരകളും അവഗണിച്ചു കൊണ്ട് പോലീസും അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നീണ്ട ഏഴ് മണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം, അവർ ഫോൺ കണ്ടെത്തുകയും ഉടമയ്ക്ക് കൈമാറുകയും ചെയ്തു. യുവതി തന്റെ രക്ഷാപ്രവർത്തകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും പോസ്റ്റിൽ കാണാം.
advertisement
advertisement
"ഈ വീഡിയോ ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യമാണ്. ഞങ്ങളുടെ റിസോർട്ടിൽ താമസിച്ചിരുന്ന കർണാടക സ്വദേശിയായ യുവതിയുടെ 1.5 ലക്ഷം രൂപ വില വരുന്ന ഐഫോൺ കടൽത്തീരത്തെ വലിയ പാറകൾക്കിടയിൽ വീണു. നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ തിരമാലകളും തിരച്ചിൽ ദുഷ്ക്കരമാക്കി ", ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുടിപ്പിൽ റിസോർട്ട് അധികൃതർ പറഞ്ഞു.
, "ആന്റിലിയ ഷാലറ്റ്സ് ടീമും കേരള ഫയർ ആൻഡ് റെസ്ക്യൂവും മൊബൈൽ ഫോൺ വീണ്ടെടുക്കാൻ 7 മണിക്കൂർ പരിശ്രമിച്ചു. ഇതിന് സഹായിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന് നന്ദി അറിയിക്കുന്നു'' അവർ പോസ്റ്റിൽ പറഞ്ഞു. സമ്മിശ്ര പ്രതികരണങ്ങൾ ആണ് പോസ്റ്റിനു ലഭിച്ചത്.
advertisement
"അവർക്കു ഇതിനു പകരം ഇൻഷുറൻസ് ക്ലെയിം ചെയ്യാമായിരുന്നു ", ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
മൊബൈൽ ഫോൺ വീണ്ടെടുക്കാൻ റെസ്ക്യൂ ടീം നെ ഉപയോഗിച്ചതിൽ മറ്റൊരാൾ അത്ഭുതം പ്രകടിപ്പിച്ചു.
"പോണ്ടിച്ചേരി റോക്ക് ബീച്ചിൽ വച്ച് ഇത് പോലെ എന്റെ പിക്സൽ 7 ഫോൺ പാറകൾക്കിടയിൽ വീണു, പക്ഷേ ഭാഗ്യവശാൽ ഞാനും എന്റെ സുഹൃത്തുക്കളും അത് പാറകൾക്കടിയിൽ നിന്ന് കണ്ടെത്തി", മറ്റൊരു ഉപയോക്താവ് തന്റെ അനുഭവം പങ്കു വച്ചു .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വര്‍ക്കല ബീച്ചിലെ പാറകള്‍ക്കിടയില്‍ വീണ ഐഫോണ്‍ കണ്ടെത്തിയത് ഏഴ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement