വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കാർത്തിക എംബിബിഎസ് പഠനം പൂർത്തിയാക്കിയില്ലെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞാണു കാർത്തിക നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുള്ളത്
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക എംബിബിഎസ് പഠനം പൂർത്തിയാക്കിയില്ലെന്ന് സൂചന. ഇവർക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞാണു കാർത്തിക നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുള്ളത്. മലയാളിയായ സഹപാഠിയിൽനിന്നു പണം തട്ടിയ കേസിനെ തുടർന്ന് യുക്രെയ്നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപയാണ് കാർത്തിക യുവതിയിൽ നിന്നും വാങ്ങിയത്. പക്ഷെ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 04, 2025 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കാർത്തിക എംബിബിഎസ് പഠനം പൂർത്തിയാക്കിയില്ലെന്ന് സൂചന