കാസർഗോഡ് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി
- Published by:ASHLI
- news18-malayalam
Last Updated:
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് പുരോഹിതന്‍ തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു
കാസർഗോഡ്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.
17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഫാ. പോൾ തട്ടുംപറമ്പിലിനെതിരായ കേസ്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് കീഴടങ്ങുകയായിരുന്നു.
ALSO READ: കാസര്‍ഗോഡ് 16-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് വൈദികനെതിരെ കേസ്
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവിൽ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
July 26, 2025 3:20 PM IST