ഇത്തവണ പീച്ചിങ്ങ ഓണം; ഓണവിപണിയിൽ നൂറുമേനി കൊയ്യ്തു മൂന്നംഗ സുഹ്യത്തു സംഘത്തിൻ്റെ പീച്ചിങ്ങക്കൃഷി
- Published by:Warda Zainudheen
- local18
Last Updated:
ഓണ വിപണി ലക്ഷ്യമിട്ടിറക്കിയ നരമ്പൻ കൃഷി വിജയകരമായതിൻ്റെ ആഹ്ലാദത്തിലാണ് കാസർഗോഡ് പെരുമ്പളയിലെ മൂന്ന് അംഗ സംഘം.
തരിശായി കിടന്നിരുന്ന പഞ്ചായത്ത് ഭൂമിയിൽ ഒരുക്കിയ നരമ്പൻ തോട്ടത്തിൽ നിന്നും 25 ടൺ വിളവ് പ്രതീക്ഷിക്കുകയാണ് ജോലിക്കൊപ്പം കൃഷിയിൽ വ്യാപൃതരായ സുഹൃത്തുക്കൾ. ഉഷ്ണ മേഖലയിൽ പുഷ്ടിക്കുന്ന ഈ പച്ചക്കറി പീച്ചിൽ അല്ലെങ്കിൽ പീച്ചിങ്ങ എന്നും അറിയപ്പെടുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള പെരുമ്പളയിലെ ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ സുമൈസും , കെ. എസ് ഇ ബിയിൽ ലൈൻമാനായ അബൂബക്കറും, പ്രദേശവാസിയായ മൊയ്തീൻ കുഞ്ഞിയും ചേർന്ന് പച്ചക്കറി കൃഷി തുടങ്ങിയത്.

ഓണ വിപണി ലക്ഷ്യമിട്ട് ജൂൺ മാസത്തിൽ തുടങ്ങിയ നരമ്പൻ കൃഷി വിളവെടുക്കാൻ തുടങ്ങിയതിൻ്റെ ആഹ്ലാദത്തിലാണ് ഇവർ മൂവരും. തരിശായി കിടന്നിരുന്ന പഞ്ചായത്ത് ഭൂമിയെ ഹരിതാഭമാക്കിയ നരമ്പൻ തോട്ടത്തിൽ നിന്ന് വിളവെടുപ്പ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ 4 ക്വിൻ്റലോളം നരമ്പൻ പറിച്ചെടുത്ത് വിപണിയിലെത്തിച്ചു. ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിൽ. ചിലയിടങ്ങളിൽ പൊട്ടിക്ക, ഞരമ്പൻ, നരമ്പൻ എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
advertisement

ഓപ്പൺ പ്രിസിഷൻ ഫാമിംഗിലൂടെയാണ് കൃഷിയിടത്തിൽ വെള്ളവും വള പ്രയോഗവും നടത്തുന്നത്. പാറ പ്രദേശത്ത് 1,700 തടങ്ങളിലായി നരമ്പൻ വിളഞ്ഞ് നിൽക്കുന്നത് ഹരിതാഭമായ കാഴ്ച തന്നെ. ഹൈബ്രിഡ് നരമ്പൻ വിത്തിനമായ 6001 യു. എസ് ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
August 23, 2024 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
ഇത്തവണ പീച്ചിങ്ങ ഓണം; ഓണവിപണിയിൽ നൂറുമേനി കൊയ്യ്തു മൂന്നംഗ സുഹ്യത്തു സംഘത്തിൻ്റെ പീച്ചിങ്ങക്കൃഷി