Hit by Train | റെയിൽ പാളത്തിലൂടെ ഫോണിൽ സംസാരിച്ചു നടന്നു; KSEB ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്പതികളുടെ മകനാണ്.
കാസർകോട് : റെയിൽ പാളത്തിലൂടെ (railway track) ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിടെ വൈദ്യുതിവകുപ്പ് (KSEB) ജീവനക്കാരന്‍ ട്രെയിന്‍ തട്ടി (Hit by Train ) മരിച്ചു. കാസർകോട് ബേക്കലിലാണ് സംഭവം. പെരിയ കായക്കുളം സ്വദേശി ശരണ്‍ (26) ആണ് മരിച്ചത്. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡറാണ് ശരത്.
ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്പതികളുടെ മകനാണ്.
അധ്യാപകനായ ശരത് ഏക സഹോദരനാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആറു മാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ചനിലയില്‍(Death) കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌കറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
advertisement
ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു അഷ്‌കര്‍. ആറു മാസം മുന്‍പാണ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി.
ഞായറാഴ്ച രാവിലെ 6.30ന് വീടിന്റെ അടുക്കളഭാഗത്തത്ത് മരിച്ച നിലയയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടതിനെതുടര്‍ന്ന് മഞ്ജുവും മാതാവ് വിജയമ്മയും നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ എത്തി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പൊലീസും സയന്റിഫിക് വദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
advertisement
മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നു. മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2021 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
Hit by Train | റെയിൽ പാളത്തിലൂടെ ഫോണിൽ സംസാരിച്ചു നടന്നു; KSEB ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു